ഈ കാലം ഈ ദുരിത കാലം
നമുക്കൊന്നായ് നേരിടാം കൂട്ടുകാരെ
ഈ മഹാമാരിയെ ഒന്നായ് തുരത്തിടാൻ
ചില കാര്യങ്ങൾ ചെയ്തിടാം കൂട്ടുകാരെ .
വ്യകതിശുചിത്വവും പരിസര ശുചിത്വവും
കർശനമായ് നമ്മൾ പാലിച്ചിടേണം
കൈയ്യുകൾ നന്നായി ഇടയ്ക്കിടെ കഴുകേണം
അതിനായ് സോപ്പുകൾ തന്നെ വേണം
വീട്ടിനു ചുറ്റും വെടിപ്പായ് സൂക്ഷിക്കാം
ഈ മഹാമാരിയെ തോൽപ്പിക്കാനായ്
ഒന്നായ് നിന്നിടാം ഒരുമിച്ച് നേരിടാം
ഈ മഹാമാരിയെ ഓടിച്ചിടാം.