ഗവ. യു പി എസ് ഉള്ളൂർ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ഉള്ളൂർ ഗവൺമെന്റ് യു പി സ്കൂളിൽ നടത്തി. അക്ഷര മുറ്റത്തേക്ക് എത്തിയ നവാഗതരായ കുരുന്നുകളെ മറ്റു വിദ്യാർത്ഥികൾ പൂച്ചെണ്ട് നൽകി സ്വാഗതം ചെയ്തു. മെഡിക്കൽ കോളേജ് വാർഡ് കൗൺസിലർ ശ്രീ. ഡി ആർ അനിൽ ഉത്ഘാടനം ചെയ്തു. കൂടാതെ പുതിയ കുഞ്ഞുങ്ങൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മധുര വിതരണവും നടത്തി.