ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/ മണ്ണും മനുഷ്യനും
മണ്ണും മനുഷ്യനും
മഴപെയ്തു കഴിഞ്ഞതേയുള്ളൂ .ഹായ് മണ്ണിൻറെ എന്തുനല്ല മണം. അമ്മുഅമ്മയോട് പറഞ്ഞു .അമ്മേ ഈ മഴയത്ത് എന്നെ ഒന്ന് കുളിക്കാൻ അനുവദിക്കുമോ ? അമ്മുചോദിച്ചു.അമ്മേഅമ്മ പണ്ട് മഴയത്ത് കുളിക്കു മായിരുന്നോ ?മഴക്കാലത്ത് ഞാനും ചെറിയമ്മയും കൂടി കുളിക്കു മായിരുന്നു .അമ്മ പറഞ്ഞു .എന്നിട്ട് എന്നെ മാത്രം എന്താ മഴയത്ത് കുളിക്കാൻ അനുവദിക്കാത്തത് ? അമ്മുചോദിച്ചു .അത് ഇപ്പോൾ കാലം ഒക്കെ മാറിയല്ലോ മോളെ . ഒരു തുള്ളി മഴവെള്ളം വീണാൽ മതി നിനക്ക് പനി പിടിക്കാൻ .അമ്മ മറുപടി കൊടുത്തു . എന്നാൽ വേണ്ടമ്മേ. എന്നാലിപ്പോ മഴയൊക്കെ കുറവായതെന്താ ? അതിപ്പോൾ പ്രകൃതിയെ നശിപ്പിച്ചിട്ടല്ലേ ഫ്ളാറ്റുകളും മറ്റും നിർമിക്കുന്നത്. അതിനായി പുഴയൊക്കെ അവർ നശിപ്പിച്ചിരിക്കുന്നു'പുഴയും വയലും എനിക്കിഷ്ടമാണ് .വയലിൽ എത്തുന്ന കൊക്കുകളേയും മറ്റു പക്ഷികളെയും കാണാൻ എന്തു രസമാണ്. ഈ മനുഷ്യർക്ക് പുഴ നശിപ്പിച്ചിട്ട് എന്താണ് കിട്ടുന്നത് ?ഇത് കേട്ട് അമ്മ പറഞ്ഞു .പുഴയുടെ അടിത്തട്ടിലെ മണൽ കെട്ടിടങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നു .വലിയ പാറകൾ ഇതിനായി അവർ പൊട്ടിക്കുന്നു.കുന്നിടിച്ചു oവയൽ നികത്തിയും ഭൂമിയുടെതാളം തെറ്റിക്കുന്നു. ക്രമേണപ്രളയവും നിലയ്ക്കാത്ത മഴയും വരൾച്ചയും മലിനീകരണം ഉണ്ടാകുന്നു . ഇത് ഭൂമിയുടെപ്രതികാരമാണ് .ഞാൻ ഇതെല്ലാം എൻറെ കൂട്ടുകാരോട് പറയും .എന്നിട്ട് മരങ്ങൾ പക്ഷികൾ എന്നിവയൊക്കെ രക്ഷിക്കാനും പറയും .എന്നിട്ട് പോസ്റ്ററുകൾ ഒട്ടിക്കുകയും ചെയ്യും.അപ്പോൾ പിന്നെഅമ്മേഈ പ്ലാസ്റ്റിക് ദോഷം ആണോ ? പ്ലാസ്റ്റിക് ലോകത്തിന്റെതന്നെ മുൻപിലുള്ള ഏറ്റവും വലിയ പ്രശ്നമാണ് .കത്തിക്കാൻ പാടില്ല കുഴിച്ചു മൂടിയാലും മണ്ണിൽ ആയി കുഴിച്ചു മൂടിയാലും 500 വർഷം ഉണ്ടെങ്കിൽ മാത്രമേഇത് മണ്ണിൽ അലിഞ്ഞു ചേരു. അപ്പോൾ പ്ലാസ്റ്റിക് കത്തിച്ചാൽ ഓസോൺ പാളിയിൽ വിള്ളൽ വീഴും .ഓസോൺ പാളിയിൽ വിള്ളൽ വീണാൽ അൾട്രാവയലറ്റ് രശ്മികൾ നമ്മുടെ മേൽ പതിയ്ക്കും.നമുക്ക് രോഗങ്ങൾ വരും . എനിക്കിപ്പോൾ കാര്യങ്ങൾ മനസ്സിലായി ഇനി പ്ലാസ്റ്റിക്ക് കത്തിക്കുന്ന വരെ ഞാൻ പറഞ്ഞു മനസ്സിലാക്കും അല്ലെങ്കിൽ ഇത് ഞാൻ പഞ്ചായത്തിൽ അറിയിക്കും. നല്ല മോൾ . ഇനി മോൾ ആഹാരം കഴിക്കാൻ വരൂ .ശരി അമ്മേഞാൻ കൈ കഴുകട്ടെ . ശരി, . ഞാൻ വിളമ്പി വയ്ക്കാം .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ