ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/തുരത്താം നമുക്ക് കൊറോണയെ...
തുരത്താം നമുക്ക് കൊറോണയെ...
ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. നാടും നാട്ടുകാരും വീട്ടുകാരും ലോകജനത മുഴുവൻ കൊറോണ ഭീതിയിൽ ആയിരിക്കുകയാണ്. സംഭവം അതി ഗുരുതരമാണ്. പ്രതിസന്ധിഘട്ടത്തിൽ നമ്മൾ എല്ലാവരും ആദരിക്കേണ്ട ചില ആളുകളുണ്ട്. അതെ, കൊറോണ രോഗികൾക്ക് വേണ്ടി സ്വന്തം ജീവനും ജീവിതവും ശ്രദ്ധിക്കപോലും ചെയ്യാതെ അവരെ ചികിത്സിക്കുന്ന ഡോക്ടർമാർ, നേഴ്സുമാർ, അതിലുപരി നാട്ടുകാർക്ക് വേണ്ടിയും ഈ ലോകത്തിനു വേണ്ടിയും കഷ്ടപ്പെടുന്ന പോലീസുകാർ. അതീവ ഗുരുതരമായി വന്നതോടെ രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. എങ്ങനെയെങ്കിലും ഈ വൈറസിനെ തുരത്തി ഓടിക്കാൻ വേണ്ടി നാടും നാട്ടുകാരും സഹപ്രവർത്തകരും കഷ്ടപ്പെടുകയാണ്. ഡോക്ടർമാർ സ്വന്തം വീടും വീട്ടുകാരെയും എല്ലാവരെയും മറന്ന് ജോലിയിൽ ആത്മാർത്ഥത കാണിക്കുന്നു. അങ്ങനെ ഭൂമിയിലെ "മാലാഖമാർ" എന്നവരെ അറിയപ്പെട്ടു. അവർക്കുമുണ്ട് അവരെ സ്നേഹിക്കുന്ന ഒരു കുടുംബം. എങ്കിലും നാടിനും നാട്ടുകാർക്കും വേണ്ടി അവർ എല്ലാം മറക്കുന്നു. അവരിൽ കുഞ്ഞുമക്കൾ ഉള്ളവരുണ്ട്. വൃദ്ധരായ മാതാപിതാക്കളെ നോക്കി പരിപാലിക്കുന്നവരുണ്ട്. ഒരു നേരം അവരെ പിരിഞ്ഞിരിക്കാൻ പറ്റാത്തവർ ഉണ്ട്. എങ്കിലും എല്ലാവർക്കും വേണ്ടി എല്ലാ നൻമയ്ക്കും വേണ്ടി അവർ അവരുടെ ജീവിതം പോലും വകവയ്ക്കാതെ ലോക ജനതയ്ക്ക് വേണ്ടി ത്യാഗം ചെയ്യുന്നു. അതുപോലെ നമ്മൾക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നവരാണ് പോലീസുകാർ. അവരും ഇതുപോലെ നാടിനുവേണ്ടി കഷ്ടപ്പെടുന്നു. എന്നാൽ അത് ഓർക്കാതെ ചില സാഹചര്യങ്ങളിൽ ആളുകൾ പോലീസുകാരെ മർദ്ദിക്കുന്നു. ഇതുപോലെ നിരവധി നിരവധി കാര്യങ്ങൾ ഞങ്ങൾക്ക് വേണ്ടി ചെയ്യുന്നവർ ഒരുപാടുണ്ട്. നമ്മൾ ഇവർക്ക് മുമ്പ് ആദരിക്കേണ്ടത് സർക്കാരിനെയാണ്. അവരാണ് നമുക്ക് ഈ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തി നാടിന്റെ സംരക്ഷണത്തിനുവേണ്ടി ഇവരെയെല്ലാം നിയമിക്കുന്നത്. അതുപോലെതന്നെ ആരോഗ്യവകുപ്പ് മന്ത്രി, ഇങ്ങനെ ഒട്ടനവധി പേർ നമുക്ക് വേണ്ടി, നാടിനു വേണ്ടി നന്മ ചെയ്യുന്നു. ഈ മഹാമാരി എത്രയും പെട്ടന്ന് മാറിക്കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നിർത്തുന്നതിന് മുമ്പ് ഈ നാടിന് വേണ്ടി പ്രവർത്തിച്ച ഡോക്ടർമാർ, നഴ്സുമാർ, പോലീസുകാർ, സർക്കാർ എന്നിവർക്കെല്ലാം എന്റെയും ഈ നാടിന്റെയും വക ഒരു ബിഗ് സല്യൂട്ട്... സ്റ്റേ ഹോം...സ്റ്റേ സേഫ്..
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |