ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്

കൊറോണ എന്നത് അത് ഒരു സൂക്ഷ്മജീവി ആണ്. പനി ചുമ തൊണ്ടവേദന ശ്വാസതടസ്സം ശ്വാസംമുട്ടൽ തുടങ്ങിയവയാണ് കൊറോണയുടെ ലക്ഷണങ്ങൾ. കൊറോണ ഗോളാകൃതിയിലുള്ള ഒരു വൈറസ് ആണ്. പക്ഷിമൃഗാദികൾ നിന്നാണ് ഇത് പകരുന്നത്. ഇതുവരെയും ഈ രോഗത്തിനുള്ള മരുന്ന് ഒന്നും കണ്ടെത്തിയിട്ടില്ല. ഈ രോഗം കണ്ടെത്താൻ വ്യക്തിയുടെ തൊണ്ടയിലെ കഫം ആവശ്യമാണ്.നമ്മൾ ഇതിനാണ് ടെസ്റ്റ് നടത്തുന്നത്. അതുപോലെതന്നെ നമുക്ക് കൊറോണാ വൈറസിനെ അകറ്റാൻ കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചു കഴുകണം. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക. എന്നിട്ട് പുറത്തേക്ക് പോയി വരുമ്പോൾ കൈകൾ സോപ്പുപയോഗിച്ച്കഴുകുക.തൂവാല കൊണ്ട് തുടയ്ക്കുക. ഇപ്പോൾ നിങ്ങളുടെ കൈകൾ തികച്ചും സുരക്ഷിതമാണ്. പരിഭ്രാന്തി അല്ല ജാഗ്രതയാണ് വേണ്ടത്. കൈകൾ കഴുകേണ്ട വിധം: കൈ വെള്ളമൊഴിച്ചു നനയ്ക്കുക. സോപ്പോ സോപ്പുലായനിയോ എടുക്കുക. കൈകൾ കൂട്ടിച്ചേർത്തു ഉരസുക. എന്നിട്ട് ഇടതുകൈയുടെ മേൽ വലതു കൈപ്പത്തി തിരിച്ചും വിരലുകൾ പിണച്ച് കഴുകുക. വിരലുകളുടെ പുറകുവശം കഴുകുക. വലതുകൈയുടെ വിരലുകൾ മറ്റേകൈകൊണ്ട് വട്ടത്തിൽ ചുറ്റി ഉരസി കഴുകുക. മറ്റേ കയ്യിൽ വട്ടത്തിൽ ഉരച്ച് കഴുകുക. നഖങ്ങൾ അതുകൊണ്ട് വൃത്തിയാക്കുക. എന്നിട്ട് വെള്ളം ഒഴിച്ച് കൈകൾ നന്നായി കഴുകുക. ടിഷ്യൂ പേപ്പറോ മറ്റാരും ഉപയോഗിക്കാത്ത തൂവാല കൊണ്ട് തുടയ്ക്കുക. അതേ അതേ ടിഷ്യൂപേപ്പർ തൂവാല കൊണ്ട് പൈപ്പ് അടയ്ക്കുക. എന്നിട്ട്  പേപ്പർ ചവറ്റുകുട്ടയിൽ നിക്ഷേപിക്കുക. ഇപ്പോൾ നിങ്ങളുടെ കൈകൾ തികച്ചും സുരക്ഷിതമാണ്. പരിഭ്രാന്തി അല്ല ജാഗ്രതയാണ് വേണ്ടത്.

തീർത്ഥ. ജെ
3 A ഗവ യു പി എസ് ഇടവിളാകം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം