ഗവ. യു പി എസ് അമ്പലത്തറ/അക്ഷരവൃക്ഷം/രണ്ട് ചങ്ങാതിമാർ

രണ്ട് ചങ്ങാതിമാർ      

ഒരിടത്ത് ഒരിടത്ത് ഒരു ആമയും മുയലും താമസിച്ചിരുന്നു.അവർ രണ്ടു പേരും ചങ്ങാതിമാരായിരുന്നു.എന്തെങ്കിലും സാധനം കിട്ടിയാൽ രണ്ടു പേരും നേർപകുതി എടുക്കുമായിരുന്നു.അങ്ങനെയിരിക്കെ ഒരുദിവസം രണ്ടു പേരും കാട്ടിലൂടെ നടക്കുകയായിരുന്നു. പെട്ടന്നൊരു കുറുക്കൻ അവരുടെ മുമ്പിൽ ചാടി വീണു. എന്നിട്ട് മുയലിനെ നോക്കി പറഞ്ഞു ഇന്നത്തെ എനിക്കുള്ള ഭക്ഷണമായി. അപ്പോൾ മുയൽ പേടിച്ചു പോയി. അപ്പോൾ ആമക്ക് മനസിലായി ഈ കുറുക്കൻ എന്റെ ചങ്ങാതിയെ ഭക്ഷിക്കാനാണ് നിൽക്കുന്നതെന്ന്. അപ്പോൾ ആമക്ക് ഒരു ബുദ്ധി തോന്നി.അവർ രണ്ടു പേരും വരുന്ന വഴിയിൽ സിംഹരാജാവ് പുഴയിൽ നിന്ന് വെള്ളം കുടിക്കുന്നത് കണ്ടു. അപ്പോൾ ആമ കുറുക്കനോട് പറഞ്ഞു എന്റെ ചങ്ങാതിയെക്കാളും തടിച്ചു കൊഴുത്ത ഒരു മുയൽ പുഴകരയിൽ കിടപ്പുണ്ട്. അങ്ങനെ അത്യാഗ്രഹിയും കൊതിയാനുമായ കുറുക്കൻ പുഴവക്കിലേക്കു പോയതും അവിടെ സിംഹരാജാവ് നിൽക്കുകയായിരുന്നു. കുറുക്കനെ കണ്ടതും രാജാവ് ചാടി വീണു. അങ്ങനെ കുറക്കന്റെ കഥ കഴിഞ്ഞു. അപ്പോൾ ആമയും മുയലും സന്തോഷത്തോടെ നടന്നു പോയി.

     ഗുണപാഠം:അത്യാഗ്രഹം ആപത്താണ്.
      
നബാന
6 C ഗവ.യു.പി.എസ്. അമ്പലത്തറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ