ഗവ. യു. പി. എസ് ശാസ്താംതല/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ .ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ,മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം കോവിഡ് 1 9 എന്നിവ വരെയുണ്ടാക്കാൻ ഇടയാകുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ് .മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു .ജലദോഷം ,ന്യൂമോണിയ ,സാർസ് ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം .ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത് .സാധാരണ ജലദോഷത്തിന് 15 മുതൽ 30ശതമാനം വരെ കാരണം ഈ വൈറസുകളാണ് .കഴിഞ്ഞ 70 വര്ഷങ്ങളായി കൊറോണ വൈറസ് എലി ,പട്ടി ,പൂച്ച ,ടർക്കി ,കുതിര ,പന്നി ,കന്നുകാലികൾ ഇവയെ ബാധിക്കാമെന്നു ശാസ്ത്രജ്ഞൻ കണ്ടെത്തി .മൃഗങ്ങൾക്കിടയിൽ പൊതുവെ ഇത് കണ്ടുവരുന്നുണ്ട് .സൂനോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കുന്നത് .അതായതു ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർത്ഥം .

കൊറോണ വൈറസ് ബാധിക്കുന്നതു ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ .രോഗം ഗുരുതരമായാൽ സാർസ് ,ന്യൂമോണിയ ,വൃക്കസ്തംഭനം എന്നിവയുണ്ടാകും മരണവും സംഭവിക്കാം .1937 നു ശേഷം 2020 ലാണ് ലോകത്തു ചൈനയിലെ വുഹാനിൽ വീണ്ടും കൊറോണ വൈറസ് കണ്ടെത്തിയത് .ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ജനിതക മാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ് .മൂക്കൊലിപ്പ് ,ചുമ ,തൊണ്ടവേദന ,തലവേദന ,പനി ,തുടങ്ങിയവയാണ് ലക്ഷണങ്ങൾ .ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും .പ്രതിരോധ വ്യവസ്ഥ ദുര്ബലമായവരിൽ അതായതു പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും .ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത് . തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്കു എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴും ഹസ്തദാനം നൽകുമ്പോഴും രോഗം മറ്റൊരാളിലേക്ക് പടരും. വൈറസ് ബാധിച്ച ഒരാൾ തോറ്റ വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കളിൽ മറ്റൊരാൾ സ്പര്ശിച്ച കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ തൊട്ടാലും രോഗം പടരും.

കൊറോണ വൈറസിന് കൃത്യമായ ചികിത്സ ഇല്ല. പ്രധിരോധ വാക്സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്നും മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. രോഗ പ്രധിരോധ ശേഷി കൂട്ടുകയാണ് ഇതിനു ഏറ്റവും ഫലപ്രദമായ മാർഗം. ഇതിനെതിരെ പ്രധിരോധ നടപടികൾ തുടക്കം മുതലേ ഊർജ്ജസ്വലമായി കൈകൊണ്ട രാജ്യമാണ് നമ്മുടെ ഭാരതം.

ഭയമല്ല ജാഗ്രത ആണ് വേണ്ടത്

അനഘ ബി
6 ഗവ യ‌ു പി എസ് ശാസ്‌താംതല
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം