ഗവ. യു. പി. എസ് വിളപ്പിൽശാല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സഹ്യൻറെ താഴ്വരയിൽ നിന്നും ഏകദേശം 50 കിലോ മീറ്റർ മാറി സഹനാസമരത്തിലൂടെ ചരിത്രത്താളുകളിൽ ഇടം നേടിയ പ്രദേശമാണ് വിളപ്പിൽശാല, തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിളപ്പിൽ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക അപ്പർ പ്രൈമറി സ്കൂളാണ് ഗവ. യു.പി.എസ്സ് വിളപ്പിൽശാല,അധികവായനക്ക്‌ .....കാരോട്,പടവൻകോട്, വിളപ്പിൽശാല, നൂലിയോട്, ചൊവ്വള്ളൂർ, കരുവിലാഞ്ചി, കാവിൻപുറം എന്നീ വാർഡുകളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. ആദ്യകാലത്ത് വിളപ്പിൽശാലയുടെ പേര് ചെറുവല്ലിമുക്ക് എന്നായിരുന്നു. ചെറുവല്ലിമുക്കിനും, നെടുംകുഴിയ്ക്കും ഇടയിലായി ഗുരുക്കൾ ആശാനായി മണലിൽ എഴുതി വിദ്യ അഭ്യസിപ്പിച്ചിരുന്ന ഒരു കുടി പള്ളിക്കൂടം ഉണ്ടായിരുന്നു. തുടർന്ന് ഹരിജനായ കരുവിലാഞ്ചി പപ്പുവിൻറെ പുരയിടത്തിൽ ഷെഡ് കെട്ടി സ്കൂൾ തുടർന്ന് പോന്നു. അതിനുശേഷം ഗോവിന്ദവിലാസത്തിൽ ഗോവിന്ദപിള്ളയുടെ ഉടമസ്ഥതയിലുള്ള 15 സെൻറ് സ്ഥലത്ത് ശ്രീമാൻമാർ പാലിയോട് മുത്തുക്കണ്ണ്,കൃഷ്ണപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സ്കൂൾ ആരംഭിച്ചു 1965-ൽ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. പേയാട് അയണിയറത്തല വീട്ടിൽ കൃഷ്ണപ്പിള്ളയാണ് ആദ്യ പ്രഥമാധ്യപകൻ നെടുമങ്ങാട് പുലിപ്പാറ ജയനികേദനിൽ ശ്രീ.ആർ ഗോപാല കൃഷ്ണൻ നായരുടെ ഭാര്യ ശ്രീമതി. പത്മാവതിയമ്മയാണ് ആദ്യ വിദ്യാർത്ഥിനി. ഇപ്പോൾ പ്രഥമാധ്യാപകനായ ശ്രീ. എസ്സ് അഗസ്റ്റിൻ ഉൾപ്പെടെ 21 അധ്യാപകരും 2 അനധ്യാപകരും, പ്രീപ്രൈമറിയിൽ പി.റ്റി.എ നിയമിച്ച 5 അധ്യാപകരും, 3 ആയമാരും, ബസ്സ് ഡ്രൈവർ, ക്ലീനർ വിഭാഗത്തിൽ 4 പേരും, കൃഷികാര്യത്തിനായി 1ഉം, പാചകതൊഴിലാളികളായി 2 പേരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ബഹുനിലകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിൻറെ പടിവാതിൽക്കലാണ്.