ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ /സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്.

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പാർലമെന്റിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈ 27 ന് സംഘടിപ്പിച്ചു. സ്കൂൾ ലീഡർ , ക്ലാസ് ലീഡർ എന്നിവയിലാണ് തെരഞ്ഞടുപ്പ് നടന്നത് . മൂന്നു ബൂത്തുകളിലായി വിദ്യാർത്ഥികൾ വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജൂലൈ 20 ന് വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 21 ന് സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ജൂലൈ 22 ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുകയും ചിഹന്ങ്ങൾ അനുവദിക്കുകയും ചെയ്തു. ജൂലൈ 25 ന് മീറ്റ് ദ കാൻഡിഡേറ്റ് സംഘടിപ്പിച്ചു. ജൂലൈ 26 ന് പ്രചാരണം അവസാനിച്ചു. വാശിയേറിയ തെരഞ്ഞെടുപ്പിൽ ഏഴ് ബി ബി വിദ്യാർത്ഥിനി അപർണ സ്കൂൾ ലീഡറായി തെരഞ്‍ഞെടുക്കപ്പെട്ടു. വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധവും ജനാധിപത്യം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും എത്തിക്കുന്നതിന് ഇലക്ഷൻ പ്രക്രിയകളിലൂടെ കഴിഞ്ഞു.