ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/14. ചാന്ദ്രദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ജൂലൈ 21ാം തീയതി ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു. ചാന്ദ്രദിനത്തിന്ഉെ ഭാഗമായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ പ്രഥമാധ്യാപകൻ ചാന്ദ്രദിന സന്ദേശം നൽകി . ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ചാന്ദരയാത്രികരെ സയൻസ് ക്ലബംഗങ്ങൾ പരിചയപ്പെടുത്തി. ചാന്ദ്രദിനയാത്രയുമായി ബന്ധപ്പെട്ട ഫോട്ടോപ്രദർശനം സംഘടിപ്പിച്ചു. ചന്ദ്രനെക്കുറിച്ചുള്ള ഒരു ഗാനത്തിന്റെ നൃത്താവിഷ്കാരവും സംഘടിപ്പിച്ചു.

ചാന്ദ്രദിന പോസ്റ്റർ
ചാന്ദദിന ക്ലാസ്
നൃത്താവിഷ്കാരം

ഉച്ചയ്ക്കു ശേഷം സയൻസ് ക്ലബംഗങ്ങൾക്കായി പ്രഥമാധ്യാപകൻ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ഒരു ക്ലാസ് എടുത്തു. ചാന്ദ്രദിനക്വിസ് , പോസ്റ്റർരചന ചാന്ദ്രദിനപതിപ്പ് റോക്കറ്റ് നിർമാണം എന്നീ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. ചാന്ദ്രദിന പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുന്ന വിധത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഈ വർഷത്തെ ചാന്ദ്രദിനത്തിൽ സംഘടിപ്പിക്കാൻ കഴിഞ്ഞു.