കാട്ടാക്കട ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി കലോത്സവം സർഗോത്സവം എന്ന പേരിൽ ജനവരി പതിനൊന്നാം തീയതി വിദ്യാലയത്തിൽ സംഘടിപ്പിച്ചു.കാട്ടാക്കട ഉപജില്ലാ ഒാഫീസർ ബീനാകുമാരി റ്റീച്ചറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം തിരുവനന്തപുരം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് അഡ്വ. ഡി സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു . വിദ്യാരംഗം ഉപജില്ലാ കൺവീനർ ശ്രീ . പുലിയൂർ ജയകുമാർ സ്വാഗതവും പ്രഥമധ്യാപകൻ ശ്രീ. സ്റ്റുവർട്ട് ഹാരീസ് നന്ദിയും പറഞ്ഞ സമ്മേളനത്തിൽ കവിയും മാധ്യമ പ്രവർത്തകനുമായ ശ്രീ.ഗിരീഷ് പരുത്തിമഠം മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഉപജില്ലയിലെ മുന്നുറിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത സർഗോത്സവം വിവിധ ശില്പശാലകളായിട്ടാണ് സംഘടിപ്പിച്ചത് . കാവ്യാലാപനം ശില്പശാലയിൽ യു പി വിഭാഗത്തിൽ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ അപർണ എസ് ആർ ഒന്നാം സ്ഥാനം നേടി ജില്ലാതല സർഗോത്സവത്തിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടു.