ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/സി പി ടി എ
സ്കൂളിനെ മികവിലേക്ക് ഉയർത്തുന്നതിന് എന്നും സഹായകമായി നിലകൊള്ളുന്ന ഒരു ഘടകമാണ് ക്ലാസ് പി.ടി.എ.
2022 - 23 അധ്യയന വർഷത്തെ ആദ്യ ക്ലാസ് പിടി എ ജൂൺ മാസം 22, 23, 24 തീയതികളിലായി സ്കൂളിൽ നടത്തി.
75% ത്തോളം രക്ഷകർത്താക്കൾ ക്ലാസ് പിടിയിൽ സജീവമായി പങ്കെടുക്കുകയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുകയും ചെയ്തു.
സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ സ്റ്റുവർട്ട് ഹാരിസ് സാർ കുട്ടികളും രക്ഷകർത്താക്കളും തമ്മിൽ നിലനിർത്തേണ്ട ബന്ധത്തെക്കുറിച്ച് സംസാരിക്കുകയും കുട്ടികളുടെ പഠനത്തിൽ രക്ഷകർത്താക്കൾക്കുള്ള പങ്ക് വ്യക്തമാക്കുകയും ചെയ്തു.