ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ശാസ്ത്രോത്സവം
2022 23 അധ്യായനവർഷത്തെ സ്കൂളുകളില ശാസ്ത്രോത്സവം 2022 സെപ്റ്റംബർ 30-ആം തീയതി നടത്തി .രാവിലെ 10 മണിക്ക് വിദ്യാർത്ഥിനികളുടെ ഈശ്വര പ്രാർത്ഥനയോടെ പൊതുയോഗം ആരംഭിച്ചു .ഹെഡ്മാസ്റ്റർ ഏവരെയും സ്വാഗതം ചെയ്തു പിടിഎ പ്രസിഡൻറ് ശ്രീകുമാർ അധ്യക്ഷതവഹിച്ച യോഗം എസ് എം സി ചെയർമാൻ ബിജു ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപിക സരിത ആശംസകൾ അറിയിച്ചു . സ്‌റ്റഫ് സെക്രട്ടറി റായി കുട്ടി നന്ദി അറിയിച്ചു. തുടർന്ന് മത്സരങ്ങൾ ആരംഭിച്ചു.
- ഗണിതശാസ്ത്രമേള
- ശാസ്ത്രമേള
- സാമൂഹ്യ ശാസ്ത്രമേള
- പ്രവൃത്തിപരിചയമേള
- ഐടി മേള
- എന്നിവ സംയുക്തമായി സംഘടിപ്പിക്കപ്പെട്ടു.
ഗണിതശാസ്ത്രമേള
ഗണിതശാസ്ത്രമേളയിൽ ഉൾപ്പെടുത്തിയ മത്സരങ്ങൾ ഇവയാണ്.
- ജോമട്രിക്കൽ ചാർട്ട്
- നമ്പർ ചാർട്ട്
- പസിൽ
- ഗെയിം
- സ്റ്റിൽ മോഡൽ
- ക്വിസ്
ഗണിതാധ്യാപിക സൗമ്യ ഗണിതശാസ്ത്രമേളയുടെ കൺവീനറായി പ്രവർത്തിച്ചു വ്യത്യസ്ത ഇനങ്ങളിലായി 30 കുട്ടികൾ പങ്കെടുത്തു
ശാസ്ത്രമേള
ശാസ്ത്രമേളയിൽ ഉൾപ്പെടുത്തിയ മത്സരയിനങ്ങൾ :
- സ്റ്റിൽ മോഡൽ
- വർക്കിംഗ് മോഡൽ
- ഇമ്പ്രവൈസ്ഡ് എക്സ്പെരിമെന്റ്സ്
- ക്വിസ്
ശാസ്ത്ര അധ്യാപിക രാഖി ശാസ്ത്രമേളയുടെ കൺവീനറായി പ്രവർത്തിച്ചു.40 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
സാമൂഹ്യശാസ്ത്രമേള
സാമൂഹ്യശാസ്ത്രമേളയിൽ ഉൾപ്പെടുത്തിയ മത്സരങ്ങൾ സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ സ്പീച്ച് ക്വിസ് ശ്രീമതി കവിത പ്രസാദ് എന്നിവർ മേളയുടെ കൺവീനർ ആയി പ്രവർത്തിച്ചു ഇരുപതോളം കുട്ടികൾ മേളയിലെ മത്സരങ്ങളിൽ പങ്കെടുത്തു.
ഐടി മേള
ഐടി മേളയിൽ ക്വിസ് ഇനത്തിൽ കുട്ടികൾ പങ്കെടുത്തു. വിജയികളെ കണ്ടെത്തുകയും ഹൗസ് അടിസ്ഥാനത്തിൽ പോയിൻറ് നൽകുകയും ചെയ്തു .
പ്രവർത്തി പരിചയം
പ്രവർത്തിപരിചയമേളയുടെ കൺവീനറായി ശ്രീകലടീച്ചർ പ്രവർത്തിച്ചു.വ്യത്യസ്തത നിറഞ്ഞ ഓൺ ദി സ്പോട്ട് മത്സരങ്ങൾ മേളയിൽ ഉൾപ്പെടുത്തി .