ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/രുചിമുകുളങ്ങൾ
ശിശുദിനാഘോഷങ്ങളുടെ ഭാഗമായി രുചിമുകുളങ്ങൾ എന്ന പേരിൽ ഫുഡ്ഫെസ്റ്റ് സംഘടിപ്പിച്ചു. കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും നേതൃത്വത്തിൽ നാടൻ ഭക്ഷ്യ വിഭവങ്ങളും പി ടി എ , എസ് എം സി , എം പി റ്റി എ എന്നിനരുടെ നേതൃത്വത്തിൽ ബിരിയാണി ഫെസ്റ്റും സംഘടിപ്പിച്ചു. ചിക്കൻ ബിരിയാണി നൂറ് രൂപാ നിരക്കിലും നാടൻ വിഭവങ്ങൾ പത്തു രൂപാ നിരക്കിലും വാങ്ങുന്നതിന് അവസരം ഒരുക്കി. കേക്ക് , ഫ്രൂട്ട് സാലഡ്, ഫ്രൂട്ട് സർബത്ത് , മാങ്ങ അച്ചാറുകൾ , പരച്ചീനിയും മുളക് ചമ്മന്തിയും , മധുരക്കിഴങ്ങ് , കൂവക്കിഴങ്ങ് , വിധയിനം പലഹാരങ്ങൾ , വിവിധയിനം പായസം , വിവിധയിനം ഫ്രഷ് ജ്യൂസ് , ഇലയപ്പം , ഉണ്ണിയപ്പം , കോട്ടപ്പം , അച്ചപ്പം , വിവിധയിനം പഴവർഗങ്ങൾ തുടങ്ങിയ ഭക്ഷ്യവിഭവങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു രചിമുകുളങ്ങൾ