ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പുസ്തകചങ്ങാതി
ഊരൂട്ടമ്പലം അയ്യങ്കാളി പഞ്ചമി സ്മാരക ഗവൺമെൻറ് യുപിഎസ് ലെ തനതായ ഒരു പ്രവർത്തനമാണ് പുസ്തക ചങ്ങാതി. കുട്ടികളിൽ ലൈബ്രറി പുസ്തക വായന പരീക്ഷിപ്പിക്കുക എന്നതാണ് ഇതിൻറെ ലക്ഷ്യം. അതിൻറെ ഭാഗമായി എല്ലാ ക്ലാസിലും ടൈം ടേബിളിൽ ലൈബ്രറി പിരീഡ് ഉൾപ്പെടുത്തി. ഓരോ ക്ലാസിലും കുട്ടി ലൈബ്രേറിയൻമാരെ തെരഞ്ഞെടുക്കുകയും ക്ലാസ് ലൈബ്രറി ക്രമീകരിക്കുകയും ചെയ്തു.കുട്ടി ലൈബ്രേറിയനു വേണ്ട നിർദ്ദേശങ്ങൾ നൽകി കുട്ടി ലൈബ്രേറിയന്റെ നേതൃത്വത്തിൽ ക്ലാസിൽ വായന നടന്നുവരുന്നു
ഇതുകൂടാതെ വെള്ളിയാഴ്ച ദിവസങ്ങളിൽ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വീടുകളിലേക്ക് കൊണ്ടുപോകുന്നതിനായി ലൈബ്രറി ബുക്ക് നൽകുന്നു. അതിൽ നിന്നും കുട്ടികൾ വായനക്കുറിപ്പ് തയ്യാറാക്കി തിങ്കളാഴ്ച ദിവസങ്ങളിൽ അധ്യാപകരെ കാണിക്കുന്നു.
വായനോത്സവം നടത്തുന്നു. കൂടുതൽ വായനക്കുറിപ്പ് തയ്യാറാക്കിയവർ, കൂടുതൽ ബുക്ക് വായിച്ചവർ എന്നിവരെ തിരഞ്ഞെടുക്കുന്നു. പുസ്തക റാണി, പുസ്തക രാജാവ് എന്നിവരെയും കണ്ടെത്തുന്നു.