ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ക്രാഫ്റ്റ് 23
സംഘാടകസമിതി രൂപീകരണം
ഊരൂട്ടമ്പലം അയ്യൻകാളി - പഞ്ചമി സ്മാരക ഗവ യു പി സ്കൂളിലെ ക്രാഫ്റ്റ് 23 ത്രിദിന ക്യാമ്പിന്റെ സംഘാടക സമിതി രൂപീകരണയോഗം പി ടി എ പ്രസിഡന്റ് ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേർന്നു. ഈശ്വര പ്രാർത്ഥനയ്ക്കു ശേഷം പ്രവൃത്തി പരിചയ അധ്യാപിക ശ്രീകല ഏവരെയും സ്വാഗതം ചെയ്തു. സി ആർ സി കോഒാർഡിനേറ്റർ ജയ ക്രാഫ്റ്റ് 23 ന്റെ ലക്ഷ്യങ്ങളും സ്പെഷ്യൽ എഡ്യൂക്കേറ്റർ അജിത മൂന്നു ദിവസത്തെ പ്രവർത്തനങ്ങളും വിശദീകരിച്ചു.തുടർന്ന് പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് , പി ടി എ പ്രസിഡന്റ് ശ്രീകുമാർ എന്നിവർ മൂന്നു ദിവസത്തെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനെക്കുറിച്ച് സംസാരിച്ചു .തുടർന്ന് സംഘാടക സമിതി രൂപീകരിച്ചു.
ചെയർപേഴ്സൺ- ഇന്ദുലേഖ (വാർഡ് മെംബർ)
വർക്കിംഗ് ചെയർമാൻ - ബിജു( എസ് എം സി ചെയർമാൻ)
- ശ്രീകുമാർ ( പി ടി എ പ്രസിഡന്റ് )
വൈസ് ചെയർമാൻ - ദീപ്തി ( എം പി ടി എ ചെയർപേഴ്സൺ)
- പ്രീത ( എസ് എം സി വൈസ് ചെയർപേഴ്സൺ)
- അഡ്വ. ബൈജു ( പി ടി എ വെസ് പ്രസിഡന്റ്)
ജനറൽ കൺവീനർ - സ്റ്റുവർട്ട്ഹാരീസ് (പ്രഥമാധ്യാപകൻ)
കൺവീനർ- ശ്രീകുമാർ (ബി പി സി)
ജോയിന്റ് കൺവീനർ - ശ്രീകല (അധ്യാപിക)
ഉദ്ഘാടനം
ക്രാഫ്റ്റ് 23 ന്റെ ഉദ്ഘാടനം മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ സുരേഷ് കുമാർ നിർവഹിച്ചു. പി റ്റി എ പ്രസിഡന്റ് ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് സ്വാഗതവും അധ്യാപിക ശ്രീകല നന്ദിയും അറിയിച്ചു.എസ് എം സി വിദ്യാഭ്യാസ വിദഗ്ദൻ ജോസ് , ബി ആർ സി സ്പെഷ്യൽ അധ്യാപകൻ ജയകുമാർ എന്നിവർ ആശംസകൾ അറിയിച്ചു.