ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഇലഞ്ഞി
2022-23 അക്കാദമിക വർഷത്തെ സ്കൂൾ കലോത്സവം ഇലഞ്ഞി എന്ന പേരിൽ ഒക്ടോബർ 10ാം തീയതി സ്കൂൾ ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. എസ് എം സി ചെയർമാൻ ശ്രീ. ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ പിന്നണി ഗായികയും പൂർവ വിദ്യാർത്ഥിയുമായ ശ്രീമതി ഗായത്രി നിർവഹിച്ചു. പ്രഥമാധ്യാപകൻ ശ്രീ. സ്റ്റുവർട്ട് ഹാരീസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി റായിക്കുട്ടി പീറ്റർ ജെയിസ് നന്ദിയും അറിയിച്ച യോഗത്തിൽ മാറനല്ലൂർ ഗ്രാമപഞ്ചായത്തു വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ആന്റോ വർഗീസ് , പിടി എ പ്രസിഡന്റ് ശ്രീ. ശ്രീകുമാർ , എം പി റ്റി എ ചെയർപേഴ്സൺ ശ്രീമതി ദീപ്തി , സീനിയർ അധ്യാപിക ശ്രീമതി സരിത എന്നിവർ സംസാരിച്ചു. ശ്രീമതി ഗായത്രി രണ്ടു ഗാനങ്ങൾ ആലപിക്കുകയും അവരെ വിദ്യാലയത്തിനുവേണ്ടി പ്രഥമാധ്യാപകൻ ശ്രീ. സ്റ്റുവർട്ട് ഹാരീസ് പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. തുടർന്ന് വേദിയിൽ നാടോടി നൃത്തം , സംഘനൃത്തം , പദ്യംചൊല്ലൽ (ഇംഗ്ലീഷ് , ഹിന്ദി , മലയാളം ) , മാപ്പിളപ്പാട്ട്, ലളിതഗാനം , ദേശഭക്തിഗാനം , സംസ്കൃത മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.