ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/അമ്മവായന
വായന വാര ആഘോഷത്തിന്റെ ഭാഗമായി നടത്തിയ താളിയോല എന്ന പരിപാടിയുടെ ഒരു പ്രധാന ഭാഗമായിരുന്നു അമ്മ വായന .മക്കളുടെ വായന സ്വഭാവം വളർത്തേണ്ടത് അമ്മമാരാണ്.വായിക്കുന്ന അമ്മമാരെ കണ്ട് വളരുന്ന കുട്ടികൾ നല്ല വായനാശീലം ഉള്ളവരായിരിക്കും.ഈ ചിന്തയുടെ അടിസ്ഥാനത്തിലാണ് അമ്മ വായന എന്ന പരിപാടി ഊരുട്ടമ്പലം ഗവൺമെൻറ് യുപി സ്കൂളിൽ നടത്തിയത്.ശ്രീമതി ഗീതാ ഭാസ്കർ ടീച്ചർ ഉദ്ഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ അമ്മമാർക്കായി വായിക്കുന്നതിന് പുസ്തകങ്ങൾ നൽകുകയും വായനയുടെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്തു.വായനാവാരത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറിയിൽ നിന്നും അമ്മമാർ പുസ്തകങ്ങൾ ശേഖരിച്ച് വായിക്കുകയും വായനാക്കുറിപ്പ് തയ്യാറാക്കുകയും ചെയ്തു വരുന്നു.