ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/അന്താരാഷ്ട്ര യോഗ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ വർഷവും ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം ആയി ആചരിക്കുന്നു."ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി" എന്ന അർത്ഥം വരുന്ന "വസുധൈവ കുടുംബത്തിന് യോഗ" എന്നതാണ് ഈ വർഷത്തെ പ്രമേയം.

ഈ വർഷത്തെ യോഗദിനം പ്രത്യേക സമ്മേളനമായി ക്രമീകരിച്ചു. സീനിയർ അധ്യാപിക സരിത റ്റീച്ചറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അധ്യാപകൻ വിജിൽപ്രസാദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റായിക്കുട്ടി പീറ്റർ ജെയിംസ് നന്ദിയും അറിയിച്ചു. യോഗ ഇൻസ്ട്രക്ടർ രേഷ്മ യോഗദിന ഉദ്ഘാടനവും മുഖ്യപ്രഭാഷണവും യോഗ ഡെമൊൻസ്ട്രേഷനം നടത്തി. സൂര്യ നമസ്കാരം , വജ്രാസനം , മത്സ്യാസനം തുടങ്ങിയ ചെയ്യുന്നതിന് കുട്ടികളെ പരിശീലിപ്പിച്ചു. എസ് എം സി ചെയർമാൻ ജി ബിജു ആശംസകൾ അറിയിച്ചു. ശാരീരിക മാനസികാരോഗ്യത്തിന് യോഗ ഉത്തമമാണെന്നും ഇന്നതെത കാലഘട്ടത്തിൽ യോഗയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും കുഞ്ഞുങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് ദിനാചരണത്തിലൂടെ കഴിഞ്ഞു.