ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ/സംസ്കൃതം ക്ലബ്ബ്

സംസ്കൃത ക്ലബ്ബിന്റെ ഉദ്ഘാടനം പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് ജൂൺ രണ്ടാമത്തെ വാരത്തിൽ നിർവഹിച്ചു. അധ്യാപിക രമ്യ സംസ്കൃത ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സംസ്കൃതഭാഷാ പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.അഞ്ച് , ആറ് , ഏഴ് ക്ലാസുകളിൽ നിന്നും മുപ്പതിയഞ്ച് കുട്ടിൾ സംസ്കൃത ക്ലബ്ഭിലെ അംഗങ്ങളാണ്. ഒന്നിടവിട്ട ചൊവ്വാഴ്ചകളിൽ സംസ്കൃത ക്ലബ്ബ് ചേരുന്നതിനുും തീരുമാനിച്ചു

പ്രവർത്തനങ്ങൾ

ജൂൺ - വ്യക്തിപരിചയം

ഈ പ്രവർത്തനത്തിലൂടെ കുട്ടികൾ തമ്മിൽ പരിചയപ്പെടുന്നതിനും അവരുടെ വിവരങ്ങൾ സംസ്കൃതത്തിൽ ശേഖരിക്കുന്നതിനും കഴിഞ്ഞു.

ജൂലൈ - ക്രിയാപദപരിചയം

ഈ പ്രവർത്തനത്തിലൂടെ കുട്ടികൾ ധാരാളം ക്രിയാപദങ്ങൾ കണ്ടെത്തി.

ആഗസ്റ്റ് - പ്രദർശിനി

കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രദർശിപ്പിക്കുന്ന പ്രവർത്തനമായിരുന്നു ഇത് .ചാർട്ടുകൾ , ചിത്രങ്ങൾ , ക്രാഫ്റ്റ് പ്രവർത്തനങ്ങൾ എന്നിവ മികച്ചവയായിരുന്നു.

സെപ്റ്റംബർ - ആശംസാ കാർഡ് നിർമാണം

ചാർട്ട് പേപ്പർ ,മുത്തുകൾ , കളർ പേപ്പർ എന്നിവ ഉപയോഗിച്ച് മനോഹരമായ ആശംസാ കാർഡുകൾ കുട്ടികൾ നിർമിച്ചു.

ഒക്ടോബർ - പത്രവാർത്ത തയ്യാറാക്കൽ

കുട്ടികൾ പത്രവാർത്ത ശേഖരിച്ച് അധ്യാപികയുടെ സഹായത്തോടെ സംസ്കൃത വാർത്തകളാക്കി മാറ്റി.

നവംബർ - വാക്യ നിർമാണം

പദങ്ങളും ക്രിയാപദങ്ങളും ഉപയോഗിച്ച് വാക്യങ്ങൾ എഴുതുന്ന പ്രവർത്തനം .

ഡിസംബർ - വിഭക്തി പരിചയാനം

ഏഴു വിഭക്തികൾ ലിംഗമനുസരിച്ചും വചനമനുസരിച്ചും എഴുതുന്ന പ്രവർത്തനം . അകാരാന്ത ശബ്ദം മുതൽ ഋകാരാന്ത ശബ്ദം വരെ കുട്ടികൾ എഴുതി

ജനുവരി - ലകാരപരിചയം

പത്ത് ലകാരങ്ങളെ ക്കുറിച്ചും അവ മൂന്നു കാലങ്ങളിൽ എങ്ങനെയാണ് പ്രയോഗിക്കേണ്ടതെന്നും പരിചയപ്പെടുന്ന പ്രവർത്തനം .

ഫെബ്രുവരി - ധാന്യസംഗ്രഹ നിർമാണം

ഈ പ്രവർത്തനത്തിലൂടെ പലതരത്തിലുള്ള ധാന്യങ്ങളുടെ സംസ്കൃത പദം കുട്ടികൾ മനസിലാക്കി.

മാർച്ച് -നാടകം

പാഠഭാഗത്തെ നാടകമാക്കുകയും പഠനോത്സവത്തിൽ അവതരിപ്പിക്കുകയും ചെയ്തു.

സബ്ജില്ലാ സംസ്കൃത കലോത്സവം

കാട്ടാക്കട ഉപജില്ലാ കലോത്സവം നവംബർ 15,16,17,18 തീയതികളിലായി മലയിൻകീഴ് ബോയ്സ് , ഗേൾസ് ഹയർസെക്കന്ററി സ്കൂളുകളിലായി സംഘടിപ്പിക്കപ്പെട്ടു. . സംസ്കൃത കലോത്സവത്തിൽ ആദ്യമായി ഒാവറോൾ നാലാം സ്ഥാനം വിദ്യാലയത്തിന് ലഭിച്ചു .

സംസ്കൃത കലോത്സവം

  • കഥാരചന - എ ഗ്രേഡ് ഒന്നാം സ്ഥാനം
  • ഉപന്യാസരചന - എ ഗ്രേഡ് രണ്ടാം സ്ഥാനം
  • പദ്യം ചൊല്ലൽ (ആൺകുട്ടികൾ)-എ ഗ്രേഡ്
  • പദ്യം ചൊല്ലൽ (പെൺകുട്ടികൾ)-എ ഗ്രേഡ് രണ്ടാം സ്ഥാനം
  • ഗദ്യപാരായണം- എ ഗ്രേഡ് രണ്ടാം സ്ഥാനം
  • ഗാനാലാപനം - എ ഗ്രേഡ്
  • സംഘഗാനം- എ ഗ്രേഡ്
  • വന്ദേമാതരം- എ ഗ്രേഡ്
  • നാടകം - എ ഗ്രേഡ് മൂന്നാം സ്ഥാനം
  • പദ്യം ചൊല്ലൽ മലയാളം - എ ഗ്രേഡ്
  • പദ്യം ചൊല്ലൽ ഇംഗ്ലീഷ് - എ ഗ്രേഡ് രണ്ടാം സ്ഥാനം
  • പദ്യംചൊല്ലൽ അറബിക് - എ ഗ്രേഡ്
  • ലളിത ഗാനം- എ ഗ്രേഡ്
  • മാപ്പിലപ്പാട്ട് - എ ഗ്രേഡ്
  • തിരുവാതിര - എ ഗ്രേഡ്
  • സംഘഗാനം ഉറുദു- എ ഗ്രേ‍ഡ്
  • ദേശഭക്തിഗാനം - എ ഗ്രേഡ് രണ്ടാം സ്ഥാനം