ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ/ജലക്ലബ്ബ്
കാട്ടാക്കട എം എൽ എ അഡ്വ. ഐ ബി സതീഷ് മണ്ഡലത്തിൽ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയായ ജലസമൃദ്ധിയുടെ ഭാഗമായി മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ ജലക്ലബ്ബുകൾ രൂപീകരിച്ചു. വിദ്യാലയത്തിലും ജീവാമൃതം എന്ന പേരിൽ ജലക്ലബ്ബ് രൂപീകരിച്ചു.അധ്യാപിക രേഖയുടെ നേതൃത്വത്തിൽ ഒാരോ ഡിവിഷനിൽ നിന്നും രണ്ടുപേരടങ്ങുന്നതാണ് ക്ലബ്ബ്.റ്റീച്ചർ കോഒാർഡിനേറ്ററായി രേഖയും വിദ്യാർത്ഥി കോഒാർഡിനേറ്ററായി റിത്യ എസ് പ്രമോദും പ്രവർത്തിക്കുന്നു.
വിദ്യാലയത്തിലെ ജലക്ലബ്ബായ ജീവാമൃതത്തിന്റെ ഉദ്ഘാടനം ലോക തണ്ണീർത്തട ദിനമായ ഫെബ്രുവരി രണ്ടിന് മാറനല്ലൂർ ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ് ഡീനാകുമാരി നിർവഹിച്ചു. വിദ്യാർത്ഥികളുടെ ഈശ്വരപ്രാർത്ഥനയ്ക്കു ശേഷം സ്റ്റുഡന്റ് കോഒാർഡിനേറ്റർ റിത്യ ഏവരേയും സ്വാഗതം ചെയ്തു. എസ് എം സി വിദ്യാഭ്യാസ വിദഗ്ദൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസി ഡെപ്യൂട്ടി ഡയറക്ടർ ജിജോ ജോസഫ് തണ്ണീർത്തടങ്ങൾ , ജലസംരക്ഷണത്തിന്റെ ആവശ്യകത , ജലക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ലളിതമായ ഭാഷയിലൂടെ സംസാരിച്ചു. എസ് എം സി ചെയർമാൻ ബിജു , പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റുഡന്റ് കോഒാർഡിനേറ്റർ അപർണ ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റ്റീച്ചർ കോഒാർഡിനേറ്റർ രേഖ ഏവർക്കും നന്ദി പറഞ്ഞു.
ഈ വർഷത്തെ ആദ്യ പ്രവർത്തനമായി വീട്ടുവളപ്പിൽ ഫലവൃക്ഷത്തൈകൾ നട്ടു വളർത്താൻ നിർദേശം നൽകി