ഗവ. യു. പി. എസ്. ശ്രീനാരായണപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി‍

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
          പരിസ്ഥിതി

കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക് മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും എല്ലാം ഭൂമിയെ സ്വച്ഛന്ദസുന്ദരമാക്കി തീർത്തു.വിശാലമായ ഈ ഭൂമിയുടെ ഓരാ മേഖലയും വിവിധങ്ങളായ സസ്യജന്തുജാലങ്ങളുടെ അഭയകേന്ദ്രമായി.ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ ആധുനിക മനുഷ്യന്റെ വികസന പ്രവർത്തനങ്ങൾ തകിടംമറിക്കുമ്പോൾ സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെട്ട് പ്രകൃതിയുടെ താളം തെറ്റുന്നു.ജീവിയ ഘടകങ്ങളും അജീവിയ ഘടകങ്ങളും ചേർന്നതാണല്ലോ പരിസ്ഥിതി.ജീവികളുടെ പരസ്പര പ്രവർത്തനങ്ങളെ കുറിച്ചും അവയ്ക്ക് പരിസ്ഥിതിയുമായുള്ള ബന്ധത്തെ കുറിച്ചും പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ഇക്കോളജി.നമ്മുടെപരിസ്ഥിതി എന്നാ‍‍ൽ നാം ജീവിക്കുന്ന നാം ജീവിക്കുന്ന ചുറ്റുപാടുകൾ തന്നെയാണ്.ജൂൺ-5 നാണ് നാം പരിസ്ഥിതിദിനമായി ആചരിക്കുന്നത്. ലോകം നേരിടുന്നപ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതിപ്രശ്നങ്ങൾ.കേരളം പ്രകൃതിരമണീയമായ ഭുപ്രദേശമാണ്.ധാരാളം കുളങ്ങളും കായലും പുഴകളും തോടുകളും നിറഞ്ഞതാണ് നമ്മുടെ പരിസ്ഥിതി.മനുഷ്യന്റെ സ്വാർത്ഥതകൊണ്ട് ഇതിനെയെല്ലാം ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്.വെള്ളം,വായു,മണ്ണ് ഇവയിലെല്ലാം വിഷമാലിന്യങ്ങൾ വർദ്ധിച്ചുകൊണ്ടിക്കുകയാണ്. നാം അധിവസിക്കുന്ന സ്ഥലത്തെയും അതിന്റെ ചുറ്റുപാടിനെയും ചേർത്താണ് പരിസ്ഥിതി എന്നുപറയുന്നത്. പരിസ്ഥിതിയുടെ ഒരു പ്രധാനഘടകമാണ് മണ്ണ്.പ്ലാസ്റ്റിക് കവറുകൾ നാം മണ്ണിലിട്ട് കത്തിക്കുമ്പോൾ അത് മണ്ണിൽ ലയിച്ചു ചേരാതെ മണ്ണിൽ തന്നെ കിടക്കുന്നു.അങ്ങനെ മണ്ണ് മലിനമാകന്നു.പരിസ്ഥിതി സംരക്ഷണത്തിനും മരങ്ങൾ നടാനുമൊക്കെയായി ജൂൺ 5പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നു. പരിസ്ഥിതി സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.അതിനായി നാം മരങ്ങൾ വച്ചു പിടിപ്പിക്കുക.

അശ്വനി.എസ്.ലാൽ
7B ഗവ.യുപിഎസ് ശ്രീനാരായണപുരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം