ഗവ. യു. പി. എസ്. പാലവിള/മലയാളം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

മലയാള ഭാഷയുടെ അടിസ്ഥാന ഘടകങ്ങളായ അക്ഷരം, പദം, വാക്യം എന്നിവ കേട്ടും വായിച്ചും തിരിച്ചറിയുന്നതിനും പറഞ്ഞും എഴുതിയും പ്രകടിപ്പിക്കുന്നതിനും എല്ലാ കുട്ടികളെയും പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ് മലയാളം ക്ലബ് രൂപീകരിച്ചത്.

പ്രവർത്തനങ്ങൾ

ദൃശ്യങ്ങളും ശബ്ദങ്ങളും ഉൾപ്പെടുത്തി അക്ഷരങ്ങൾ, അക്ഷരങ്ങളും സ്വര ചിഹ്നങ്ങളും ചേർന്ന സംയോജിത രൂപങ്ങൾ, പദങ്ങൾ , ലഘു വാക്യങ്ങൾ എന്നിവ അടങ്ങിയ ഡിജിറ്റൽ ടെക്സ്റ്റ് തയ്യാറാക്കുന്നു.

വിവിധ ക്ലാസ്സുകളിൽ (ഒന്നാം ക്ലാസ്സ് ഒഴികെ ) പുതുതായി പ്രവേശനം നേടിയവരിൽ നിന്നും പിന്നാക്കക്കാരെ ക്ലാസ്സിലെ പഠന പ്രവർത്തകരെ അടിസ്ഥാനമാക്കി കണ്ടെത്തുന്നു.


തെരഞ്ഞെടുക്കപെട്ട കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം നടത്തുന്നു.

തെരഞ്ഞെടുക്കപെട്ട കുട്ടികൾക്ക് ഇടവേളകളിലെ സമയം പൂർണമായും പ്രയോജനപ്പെടുത്തികൊണ്ട് ഡിജിറ്റൽ ടെക്സ്റ്റ് ഉപയോഗിച്ച് പരിശീലനം നൽകുന്നു.

ഈ കുട്ടികൾക്ക് തുടർപ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ വായന, ലേഖന സാമഗ്രികൾ തയ്യാറാക്കുന്നു.


വിജയകരമായി ആദ്യഘട്ട പരിശീലനം പൂർത്തിയാക്കുന്ന കുട്ടികളെ, പൂർത്തിയാകുന്ന മുറയ്ക്ക് ഓരോ അധ്യാപകരെ ചുമതലയേൽപ്പിക്കുന്നു. (ഒരു ടീച്ചറിന് ഒരു കുട്ടി ) തയ്യാറാക്കപ്പെട്ട ലേഖന വായന സാമഗ്രികൾ നൽകുന്നു. (എല്ലാ അധ്യാപകരുടെയും സേവനം ഇതിനാൽ പ്രയോജനപ്പെടുത്തുന്നു.)

അധ്യാപകൻ സൗകര്യപ്രദമായ സമയം കണ്ടെത്തി കുട്ടി പൊതു നിലവാരത്തിൽ എത്തുന്നതുവരെ പരിശീലനം തുടരുന്നു.

കുട്ടികൾക്ക് പോസ്റ്റ് ടെസ്റ്റ് നടത്തുന്നു.

ആദ്യഘട്ട പരിശീലനം പോലും വിജയകരമായി പൂർത്തിയാക്കാൻ കഴിയാത്ത കുട്ടികളുടെ പ്രശ്നമെന്തെന്ന് വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്തുന്നു. പരിഹരിക്കാൻ കഴിയുന്നവ പരിഹരിക്കുന്നു.

രക്ഷിതാക്കളുടെ യോഗത്തിൽ കുട്ടികളുടെ പുരോഗതി ബോദ്ധ്യപ്പെടുത്തുന്നു.

ഒന്ന് രണ്ട് ക്ലാസ്സുകളിലെ എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ടെക്സ്റ്റ് ഉപയോഗിച്ച്‌  പരിശീലനം നൽകുക

നിലവിലുള്ള  ക്ലാസ് ലൈബ്രറി വ്യത്യസ്ത നിലവാരത്തിലുള്ള  വായന സാമഗ്രികൾ കൂടി ഉൾപ്പെടുത്തി പുനഃക്രമീകരിക്കുന്നു. അതാതു ക്ലാസ്സുകളിലെ കുട്ടികളുടെ തനതു സൃഷ്ടികൾ കൂടി ഉൾപ്പെടുത്തുന്നു.

വായിക്കാനുള്ള കഴിവിൻറെ അടിസ്ഥാനത്തിൽ കുട്ടികളെ വിവിധ വായനക്കൂട്ടങ്ങളാക്കുന്നു.

മികച്ച വായനക്കാരെ പിന്നാക്കക്കാരുടെ ഗ്രൂപ്പിൻറെ വായനയുടെ മേൽനോട്ടം ഏൽപ്പിക്കുന്നു.

വായനക്കൂട്ടങ്ങളിൽ വായിച്ച സാമഗ്രിയുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്നു. വായനകുറിപ്പ് തയ്യാറാക്കാൻ പിന്നാക്കക്കാരെ അദ്ധ്യാപിക സഹായിക്കുന്നു.

ക്ലാസ് അധ്യാപകൻ ഇടക്കാല വിലയിരുത്തൽ നടത്തുകയും ആവശ്യമെങ്കിൽ വായനാസാമഗ്രികൾ പുനഃ ക്രമീകരിക്കുകയും ചെയ്യുന്നു.

മാസത്തിലൊരിക്കൽ ക്ലാസ് തല ശ്രവ്യവായന മത്സരം സംഘടിപ്പിക്കുന്നു .

ഒരു ടീമിലൊന്നു വീതം സ്കൂൾ തല ശ്രവ്യ വായന മത്സരം സംഘടിപ്പിക്കുന്നു.

സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ നിലവിൽ ചെയ്യുന്നതുപോലെ തന്നെ ക്ലാസ്സുകളിൽ ടീച്ചറുടെ മേൽനോട്ടത്തിൽ വീട്ടിൽ കൊടുത്തു വിടുന്ന പ്രവർത്തനം തുടരുന്നു. അവയുടെ വായനക്കുറിപ്പുകൾ സമാഹരിക്കുന്നു.

നിലവിലുള്ള ജാലകം, അമ്മമാരുടെ വായന

അമ്മ വായന പ്രോത്സാഹിപ്പിക്കുന്നതിനായി അമ്മമാർക്ക് സ്കൂൾ വാർഷികത്തോടനുബന്ധിച്ച് വായന മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

രണ്ട് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ നിന്നും ഓരോ രണ്ടാഴ്ചയിലും ഒരു വാർത്ത പത്രിക പ്രസിദ്ധീകരിക്കുന്ന ചുമതല ability അടിസ്ഥാനമാക്കി തിരിച്ചിട്ടുള്ള ഗ്രൂപ്പുകൾക് നൽകുന്നു.

ആവശ്യമായ സാമഗ്രികൾ ലഭ്യമാക്കുന്നു.