ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/ വൈറസ് (ചെറുകഥ)
വൈറസ് (ചെറുകഥ)
ഒരിടത്ത് രണ്ട് കുട്ടികൾ ഉണ്ടായിരുന്നു ചിന്നുവും അമ്മുവും.ഇവരിൽ അമ്മു നല്ല വെളുത്ത ധനികയായ കുട്ടിയായിരുന്നു, ചിന്നു പാവപ്പെട്ട കുടുംബത്തിലെ അംഗവും . അമ്മുവിന്റെ ഇഷ്ട ഭക്ഷണം ബേക്കറി പലഹാരങ്ങളും ഐസ്ക്രീം എന്നിവയൊക്കെയാണ്. അവൾ ആവശ്യപ്പെടുന്നതെന്തും രക്ഷകർത്താക്കൾ വാങ്ങിക്കൊടുക്കുമായിരുന്നു. അയൽവാസിയായ ചിന്നുവിന് ഇതൊന്നും ലഭിച്ചിരുന്നില്ല. അവൾ വീട്ടിലെ ചക്കയും മാങ്ങയും പറമ്പിൽ നിന്നും ലഭിച്ചിരുന്ന ഔഷധ ഗുണമുള്ള ഇലച്ചെടികൾ, പച്ചക്കറികൾ എന്നിവയായിരുന്നു ഭക്ഷിച്ചിരുന്നത്. ചിന്നുവും അമ്മുവിനെപ്പോലെ അമ്മയോട് ബേക്കറി സാധനങ്ങൾ ആവശ്യപ്പെടുമായിരുന്നു. അപ്പോൾ അമ്മ പറയും അതൊന്നും വാങ്ങാൻ കാശില്ലാ എന്നും അതുമല്ല അതൊന്നും ആരോഗ്യത്തിന് നല്ലതല്ല എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുമായിരുന്നു. അങ്ങനെയൊരു ദിവസം നാട്ടിലാകെ മാരകമായൊരു വൈറസിന്റെ വ്യാപനം നടന്നു. വൈറസ് എല്ലാ വീട്ടിലും എത്തിത്തുടങ്ങി. അമ്മുവിന്റെ വീട്ടിലെത്തിയ വൈറസ് പറഞ്ഞു ആഹാ.... ബേക്കറി പലഹാരം കഴിച്ച് വീർത്ത് ആരോഗ്യമില്ലാത്ത ശരീരം. എനിക്ക് ജീവിക്കുവാൻ പറ്റിയ ശരീരം.അമ്മുവിന് കഠിനമായ പനി ബാധിച്ചു. ചിന്നുവിന്റെ വീട്ടിലെത്തിയ വൈറസ് പ്രതിരോധ ശക്തി കൂടിയ ചിന്നുവിനെക്കണ്ട് ഓടി മറഞ്ഞു. വളരെ കഷ്ട്ടപ്പെട്ട് ചികിത്സിച്ച ശേഷമാണ് അമ്മു വിന്റെ അസുഖം ഭേദമായത്.വീട്ടിലെത്തിയ അമ്മു ചിന്നുവിന്റെ ആരോഗ്യത്തിന്റെ രഹസ്യം മനസ്സിലാക്കുകയും, ബേക്കറി ആഹാരം ഉപേക്ഷിച്ച് ചിന്നുവിന്റെ ആഹാരരീതി ആരംഭിക്കുകയും ചെയ്തു. ഗുണപാഠം _ പ്രകൃതിയിൽ നിന്നും നമുക്ക് ആരോഗ്യത്തിന് വേണ്ടത് ലഭിക്കുന്നുണ്ട്. അത് ഉപേക്ഷിച്ച് ക്രിത്യമമായ ഭക്ഷ്യവസ്തുക്കൾ തേടിപ്പോകരുത്.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ