ഗവ. യു.പി.എസ് പുതിയങ്കം/ക്ലബ്ബുകൾ/ടാലെന്റ് ലാബ്
ടാലെന്റ് ലാബ്- സ്കൂളിലെ ഓരോ കുട്ടിയുടെയും വ്യത്യസ്തമായ കഴിവുകൾ കണ്ടെത്തി അവയെ വളർത്തുകയും ക്വിസ് മത്സരങ്ങൾ, മേളകൾ, കലോത്സവം തുടങ്ങിയ വിവിധ വേദികളിൽ കഴിവ് തെളിയിക്കാൻ ആവശ്യമായ നിരന്തര പരിശീലനം നൽകുകയും ചെയ്യുന്ന ഒരു തനതായ ക്ലബ്ബാണ്. ചിത്രരചന, പ്രസംഗം, വർക്ക് എക്സ്പീരിയൻസ്, നൃത്തം, ചെസ്, സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, ഐ.ടി. തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി ഈ അക്കാദമിക് വർഷം തന്നെ വിവിധ മത്സരങ്ങളിലും പരിപാടികളിലും മികച്ച വിജയം കൈവരിക്കാൻ വിദ്യാലയത്തിന് സാധിച്ചു. ഓരോ കുട്ടിയും ഒന്നാമനാണ് എന്ന ആശയം യാഥാർത്ഥ്യമാക്കുന്ന ഈ ടാലന്റ് ലാബ് നമ്മുടെ വിദ്യാലയത്തിന്റെ അഭിമാനമായ ഒരു വലിയ വിജയമാണ്.