ഗവ. യു.പി.എസ് പുതിയങ്കം/അക്ഷരവൃക്ഷം/നാം എങ്ങോട്ട്?

Schoolwiki സംരംഭത്തിൽ നിന്ന്
നാം എങ്ങോട്ട്?

പരമ്പരാഗതമായി നല്ല ശുചിത്വ സംസ്കാരം നമുക്കുണ്ടായിരുന്നു.
ഇന്ന് നാം ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ വളരെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അഭിമാനിക്കു മ്പോഴും
ശുചിത്വ ത്തിൻറെ കാര്യത്തിൽ നാം വളരെ പിന്നോട്ട് പോയിരിക്കുന്നു.
ആരും കാണാതെ മാലിന്യങ്ങൾ നിരത്തുകളിൽ കൊണ്ടു നിക്ഷേപിക്കുന്നതും,
ആൾപ്പാർപ്പില്ലാത്ത ഇടങ്ങളിൽ വലിച്ചെറിയുന്നതും ഇന്ന് നിത്യസംഭവം ആയിരിക്കുന്നു.
സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരനെ പറമ്പിലേക്ക് എറിയുന്ന ശീലം
നമ്മുടെ കപട സംസ്കാരത്തെ അല്ലേ ഉയർത്തി കാണിക്കുന്നത് ?
മാലിന്യ കൂമ്പാരങ്ങളും, ദുർഗന്ധംപട വമിക്കുന്ന പാതയോരങ്ങളും ,
ഗ്രാമ നഗര വ്യത്യാസമില്ലാതെ നമ്മെ നോക്കി പല്ലിളിക്കുന്നു.
ഉറവിട മാലിന്യ സംസ്കരണം നമ്മുടെ ജീവിതത്തിലെ ഭാഗം ആക്കേണ്ട ഇരിക്കുന്നു.
അതിനായി ഗവൺമെൻറ് നടത്തുന്ന പല പദ്ധതികളും
നമ്മൾ ഏറ്റെടുക്കേണ്ടതാണ്.
നമ്മുടെ മനോഭാവമാണ് മാറേണ്ടത് .
പകർച്ചവ്യാധികളുടെ ഉറവിടം തന്നെ മാലിന്യങ്ങളാണ് .
മാലിന്യമുക്ത മായ ഒരു കേരളത്തിനു വേണ്ടി,
ഒരു ലോകത്തിനു വേണ്ടി നാം ഓരോരുത്തരും ചിന്തിക്കേണ്ടതാണ്.
  

അഞ്ജലി എസ്
7 B ഗവ._യു.പി.എസ്_പുതിയങ്കം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം