ഗവ. യു.പി.എസ്. വേങ്കോട്ട്മുക്ക്/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

സച്ചുവും കിച്ചുവും വലിയ കൂട്ടുകാർ ആയിരുന്നു.കിച്ചുവിന് മിക്ക ദിവസവും വയറുവേദനയും ഛർദ്ദിയും ഉണ്ടാകാറുണ്ട് .അതുകൊണ്ട് മിക്ക ദിവസങ്ങളിലും അവന് സ്കൂളിൽ വരാൻ സാധിക്കില്ല .ഒരു ദിവസം സച്ചു കിച്ചുവിന്റെ വീട്ടിൽ പോയി. അവിടെ ചെന്നപ്പോളാണ് സച്ചുവിന് കിച്ചുവിന്റെ അസുഖത്തിന്റെ കാരണം മനസ്സിലായത് വീടും ചുറ്റുപാടും വൃത്തിഹീനമാണ് .കിച്ചു മണ്ണിലാണ് കളിക്കുന്നത് കൈകഴുകാതെയാണ് ആഹാരം കഴിക്കുന്നത് അതുകൊണ്ടാണ് കിച്ചുവിന് അസുഖം വരുന്നത് .സച്ചു കിച്ചുവിനോട് പറഞ്ഞു വീടും ചുറ്റുപാടും വൃത്തിയാക്കുക. ദിവസവും കുളിക്കുക നഖം വെട്ടികളയുക ആഹാരം കഴിക്കുന്നതിനു മുൻപ് കൈകഴുകുകയും വേണം. സച്ചു പറഞ്ഞത് അനുസരിച്ച കിച്ചു വീടും പരിസരവും വൃത്തിയാക്കുകയും ദിവസവും പല്ലുതേയ്ക്കാനും കുളിക്കാനും ആഹാരം കഴിക്കുന്നതിനു മുൻപായി സോപ്പിട്ട് കൈ കഴുകാനും തുടങ്ങി .ഒരാഴ്ച കഴിഞ്ഞപ്പോൾ കിച്ചുവിന്റെ അസുഖം പാടെ മാറി. കിച്ചു മുടങ്ങാതെ സ്കൂളിൽ വന്നു തുടങ്ങി. അന്ന് മുതൽ സച്ചുവും കിച്ചുവും എല്ലാ കൂട്ടുകാർക്കും രോഗപ്രതിരോധത്തെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കികൊടുത്തു

സൂര്യ നന്ദ എം.എസ്
2 A ഗവ.യു.പി.എസ്സ് വേങ്കോട്ടുമുക്ക് ,തിരുവനന്തപുരം, നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ