ഗവ. യു.പി.എസ്. വേങ്കോട്ട്മുക്ക്/അക്ഷരവൃക്ഷം/നഷ്ട ബാല്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
നഷ്ട ബാല്യങ്ങൾ


ഒരു ദിവസം ഉണ്ണിക്കുട്ടൻ തൊടിയിലൂടെ നടക്കുകയായിരുന്നു.അപ്പോഴാണ് അത്  അവന്റെ  ശ്രദ്ധയിൽപെട്ടത്  അവനു  സ്കൂളിൽ  നിന്ന്  കിട്ടിയ  മാവിൻതൈ പൂത്തുനിൽക്കുന്നു.  ഇക്കാര്യം പറയാൻ അവൻ വീട്ടിലേക്ക് ഓടി. അച്ഛാ, എന്റെ മാവ് പൂത്തു നിൽക്കുന്നത് അച്ഛൻ കണ്ടോ ഉണ്ണിക്കുട്ടൻ ചോദിച്ചു. ഇല്ലല്ലോ ഉണ്ണിക്കുട്ടാ വരൂ നമുക്ക് പോയി നോക്കാം. അച്ഛൻ പറഞ്ഞു. അവർ വീട്ടിൽ നിന്ന് പുറപ്പെട്ടു. ആഹാ, കൊള്ളാമല്ലോ നിന്റെ മാവ്. അവർ ആ മാവിന്റെ തണലിൽ ഇരുന്നു. അല്ലാ ഞാൻ ഓർമ്മിക്കുക യായിരുന്നു, നിന്റെ പ്രായത്തിൽ അച്ഛന്റെ ബാല്യം എങ്ങനെയായിരുന്നു എന്ന് അറിയോ ഉണ്ണി എങ്ങനെയാ അച്ഛാ അന്ന്  ഞാനും കൂട്ടുകാരും ചേർന്ന് എത്ര മാങ്ങകളാ എറിഞ്ഞു വീഴ്ത്തിയിട്ടുള്ളത്. ഈ തൊടിയുടെ അങ്ങേ മൂലയ്ക്ക് ഒരു നാട്ടുമാവ് ഉണ്ടായിരുന്നു. നാട്ടുമാവോ  അതെന്താ അച്ഛാ അതോ വലുപ്പത്തിൽ ചെറുതും രുചിയിൽ കേമനും നല്ല മണവും ഉള്ള ഒരു മാങ്ങ അതാണ് നാട്ടുമാങ്ങ. അതൊക്കെ പഴുക്കുമ്പോൾ കിളികളുടെ ശബ്ദം കേട്ടാണ് ഞാൻ ഉണരുന്നത് തന്നെ എത്ര എത്ര അണ്ണാറക്കണ്ണൻ മാരും കിളികളും ആണ് അതിന്റെ രുചി ആസ്വദിക്കാൻ വരുന്നത്. അതിട്ടുള്ള മാമ്പഴപ്പുളിശ്ശേരി യുടെ സ്വാദ് ഒന്ന് വേറെ തന്നെ. വേറെ എന്തൊക്കെ ഉണ്ടായിരുന്നു അച്ഛാ? ഈ തൊടിക്കപ്പുറംഎല്ലാം പാടങ്ങളായിരുന്നു. പാടങ്ങളോ? അതെ ഉണ്ണി, നല്ല നെല്ല് വിളയുന്ന പാടങ്ങൾ. നെല്ലോ  അതെന്താ അച്ഛാ? നമ്മൾ ഇന്ന് വേവിച്ച് കഴിക്കുന്ന ചോറ് ഉണ്ടാകുന്നത് ചെടിയിൽ നിന്നാണ്. അതിന്റെ കൃഷിയിലെ വിത്ത് മുളക്കുന്നത് മുതൽ വിളവെടുക്കുന്നത് വരെയുള്ള ഓരോ ഘട്ടവും എത്ര മനോഹരമായിരുന്നു എന്നോ? കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ കുട്ടികൾ എല്ലാവരും വന്ന് കളിക്കുമായിരുന്നു. ഇന്നത്തെപോലെ മൊബൈലും കമ്പ്യൂട്ടറിലും  ഒന്നുമല്ലായിരുന്നു അന്നത്തെ കളികൾ. പട്ടം പറത്തലും ഓലപന്ത് കളിയും എന്ത് രസമായിരുന്നു. ഇന്നത്തെ കുട്ടികൾ കളിക്കുന്ന പോലെ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും അന്ന് ഇല്ലായിരുന്നു. എല്ലാം പ്രകൃതിയിൽ നിന്ന് കിട്ടുന്ന ഉൽപന്നങ്ങൾ കൊണ്ടുള്ളതായിരുന്നു. നിനക്ക് അറിയാമോ ഇവിടെ ഒരു വലിയ കുളം ഉണ്ടായിരുന്നു. ആ കുളത്തിൽ ആയിരുന്നു ഞങ്ങളൊക്കെ നീന്തി പഠിച്ചത്. അതിലെ വെള്ളം കൊണ്ടായിരുന്നു കൃഷി എല്ലാം സമൃദ്ധമായി വളർന്നത്. ആ കുളം ഇപ്പോൾ എവിടെ അച്ഛാ? പാടം മണ്ണിട്ട് നികത്തി അപ്പോൾ കുളവും വറ്റിവരണ്ടു. ഇന്ന് നമുക്ക് നെൽപ്പാടങ്ങൾ കാണണമെങ്കിൽ അന്യസംസ്ഥാനത്ത് പോകണം.
എനിക്കു നാട്ടുമാങ്ങ കഴിക്കാനും പാടവരമ്പത്തിലൂടെ നടക്കാനും കുളത്തിൽ നീന്താനും കഴിയാത്തത് എന്തേ അച്ഛാ? ആ ചോദ്യത്തിനു മുന്നിൽ ഒരു നിമിഷം അച്ഛൻ പകച്ചു നിന്നു പോയി. എല്ലാം എന്റെ അഹങ്കാരത്തിന് ഫലമാണ്. പണത്തിനോടുള്ള അത്യാഗ്രഹം കാരണമാണ് എനിക്ക് ഇതെല്ലാം നഷ്ടമായത്, നിനക്ക് ഇതൊന്നും അനുഭവിക്കാൻ കഴിയാത്തത്. ഇന്ന് എന്റെ കുഞ്ഞിനു വാങ്ങി നൽകുന്ന ഓരോ വസ്തുവിലും വിഷത്തിന്റെ രുചിയാണ്. ഇതെല്ലാം മാറുക തന്നെ വേണം. മൺമറഞ്ഞ കാലത്തെ ഓർത്ത് ദുഃഖിതരായി തിരികെ നടക്കുമ്പോൾ അച്ഛൻ ഉണ്ണിയെ ചേർത്തുനിർത്തി പറഞ്ഞു, ഇനിയുള്ള എന്റെ ജീവിതം പ്രകൃതിയെയും അതിലെ ഓരോ ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിനുവേണ്ടി ഉള്ളതായിരിക്കും. അച്ഛൻ പറഞ്ഞ വാക്കുകൾകേട്ട് ഉണ്ണിയും ആഹ്ലാദിച്ചു.


തീർത്ഥ ജെ പ്രശാന്ത്
7 A ഗവ.യു.പി.എസ്സ് വേങ്കോട്ടുമുക്ക് ,തിരുവനന്തപുരം, നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ