വാലുണ്ട് ചിറകുണ്ട്
കാണുവാൻ ചേലുണ്ട്
മേനിക്ക് എണ്ണ കൊഴുപ്പുമുണ്ട്
വാലും ചിറകും ഇളക്കിക്കൊണ്ടാലോലം
ആലോലം വെള്ളത്തിൽ തുള്ളിച്ചാടും
കരയിൽ വന്നെത്തിയാൽ ജീവിച്ചിരിക്കില്ല
തലതല്ലി തലതല്ലി ചത്തുവീഴും
ആരാണ് അതെന്താണ് പറയാമോ
കൂട്ടരെ മീനാണു ഞാൻ തന്നെ നേരു തന്നെ