ഗവ. യു.പി.എസ്. ഇടനില/പ്രവർത്തനങ്ങൾ/2024-25
വായനദിനം 24-25
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന സർഗാത്മക പ്രവർത്തനങ്ങൾക്ക്19/06/2024 ന് സ്കൂൾ അങ്കണത്തിൽ തുടക്കം കുറിച്ചു.പി എൻ പണിക്കർ അനുസ്മരണ പ്രഭാക്ഷണം ,പി എൻ പണിക്കരുടെ ചിത്രത്തിൽ പുഷ്പാർച്ചന , വായന ദിന പ്രതിജ്ഞ എന്നിവയും നടന്നു . പീപ്പിൾസ് ലൈബ്രറി നമ്മുടെ കുട്ടികൾക്കായി ഒരു വായന മത്സരം സംഘടിപ്പിക്കുകയും ചെയ്തു .
പരിസ്ഥിതിദിനാചരണം 24 -25
പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്താനും കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി 2024 ജൂൺ 5 ന് പരിസ്ഥിതി ദിനം ആചരിച്ചു .പ്രത്യേക അസ്സംബ്ലിയിൽ എച്ച് എം പരിസ്ഥിതി ദിന സന്ദേശം നൽകുകയും പരിസ്ഥിതി ക്ലബ് ൻറെ ഉദ്‌ഘാടനം നിർവഹിക്കുകയും ചെയ്തു .തുടർന്ന് പച്ചക്കറി തൈകൾ വച്ചുപിടിപ്പിച്ചുകൊണ്ട് അടുക്കള തോട്ടത്തിന് തുടക്കമിട്ടു . ഇതിൻറെ ഭാഗമായി പരിസ്ഥിതി ബോധവൽക്കരണം ,പോസ്റ്റർ പ്രദർശനം ,ക്വിസ് മത്സരം ,പരിസ്ഥിതി ഗാനാലാപനം എന്നിവ സംഘടിപ്പിച്ചു .പരിസ്ഥിതി ക്ലബ് അംഗങ്ങൾ സ്കൂൾ അങ്കണത്തിൽ വൃക്ഷതൈകൾ നട്ടു .ജൈവ കൃഷിക്ക് തുടക്കമിട്ടും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയും കുട്ടികൾ മുതിർന്നവർക്ക് മാതൃകയായി..
നവംബർ 1: കേരളപ്പിറവി
കേരളപ്പിറവി ദിനത്തിൽ ഭരണഭാഷ ദിനാചരണം നടത്തുകയും മാതൃഭാഷാ വാരാഘോഷത്തിന് തുടക്കം കുറിച്ചു .
സ്കൂൾ അസ്സംബ്ലിയിൽ ഭരണഭാഷ പ്രതിജ്ഞ എല്ലാവരും ചൊല്ലി .
തുടർന്ന് കുട്ടികളുടെ കാര്യപരിപാടികൾ നടന്നു
100 മൺചിരാതുകൾ കൊണ്ട് കേരളം അരങ്ങിൽ തെളിയുകയും ചയ്തു.
നവംബർ 14 : ശിശുദിനം
പ്രിയപ്പെട്ട ചാച്ചാജിയുടെ സ്മരണയിൽ ഇടനില
തൊപ്പിയും നീളൻ കുപ്പായവും കൊട്ടിലൊരു റോസയുമായി കുഞ്ഞുങ്ങൾ മാറി .
ശിശുദിനം വളരെ സമുചിതമായി ആഘോഷിച്ചു .
ശിശുദിന പ്രേത്യക അസംബ്ലി കൂടുകയും ഈ ദിവസത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കികൊടുക്കുകയും ചയ്തു .
പ്രീപ്രൈമറിയിലെ കുരുന്നുകളുടെ വർണശബളമായ കലാപരിപാടികൾ അരങ്ങേറുകയും ചയ്തു .