പട നയിച്ചു ഭയമകറ്റി
ഞങ്ങൾ വരുന്നേ,
നാടു നീളെ കൊല നടത്തും
മാരിയെ തുരത്തിടാൻ,
മാരിയെ തുരത്തിടാൻ
ഭയപ്പെടില്ല,നാം
പേടിച്ചോടുകില്ല, ഞാൻ
കരുതലുളള കേരളം
കരുത്തു കാട്ടിടും
തുടർച്ചയായ്,തുടർച്ചയായ്
കൈകൾ രണ്ടും കഴുകിടും
കൊറൊണ എന്ന ഭീകരനെ തുടച്ചു
ഞങ്ങൾ നീക്കിടും
തുമ്മലിൽ ചുമയ്ക്കലിൽ
തൂവലയാൽ മറച്ചിടാം
ഭയപ്പെടില്ല നാം
പേടിച്ചോടുകില്ല നാം
കരുതലുളള കേരളം
കരുത്തു കാട്ടിടും
ലോകമാകെ ശാന്തി വരാൻ
മനസ്സുരുകി പ്രാർത്ഥനയിൽ
കൂട്ടുകാരെ മുഴുകിടാം
കൂട്ടുകാരെ മുഴുകിടാം....