വിരുതനാണെ.. വിരുതനാണെ..
ഇവൻ ഇത്തിരിക്കുഞ്ഞൻ വിരുതനാണെ
വിരുതനാണെ വൈറസ് കുലത്തിലാണെ
അപായം പരത്തി യോടും നാമം കൊറോണ യാണെ
ദേശ പ്രായ വർഗ വർണ്ണ ഭേദ മേതുമൊന്നുമില്ലാ ഉള്ളിൽ കേറാൻ തക്കം നോക്കും കുഴപ്പക്കാരൻ
ചൈനയിലെ വുഹാനിലാണാദ്യമിവൻ പിറന്നത്
ഇന്നിവൻ വളന്നങ്ങ് ലോകഭീതി പരത്തുന്നു
ആൾക്കൂട്ടത്തിൽ നിന്നകറ്റി വീട്ടിനുള്ളിലാക്കിയില്ലേ
സാണിട്ടൈസർ മാസ്ക്, സോപ്പ് ,കരുതി വെക്കാം
വൃത്തിയായ വൃത്തികളാൽ ജാഗ്രതയോടിരിക്കുവിൻ
പ്രതിവിധി ഒന്നുമാത്രം പ്രതിരോധിക്കുക മാത്രം..