റോഡിൽ ആളില്ല!
സ്കൂളിൽ ക്ലാസില്ല!
എന്നാലോ വീട്ടിൽ ആളുണ്ട്..
വണ്ടിയും കണ്ടില്ല
കൂട്ടരും വന്നില്ല
എന്നാലോ വീട്ടിൽ ആളുണ്ട്..
കടകൾ തുറന്നില്ല
മിട്ടായി കിട്ടില്ല
എന്നാലോ വീട്ടിൽ ആളുണ്ട്
മൈതാനത്താളില്ല
കളിക്കാനോ പോയില്ല
എന്നാലോ വീട്ടിൽ ആളുണ്ട്
വീട്ടിൽ ചിരിയുണ്ട്
കളിയുണ്ട് തല്ലുണ്ട്
കൂടെ കളിക്കാൻ അച്ഛനുണ്ട് അമ്മയുണ്ട്..