സ്കൂൾ ഗ്രന്ഥശാല

കുട്ടികളിലെ വായനാശീലം വർധിപ്പിക്കുന്നതിനുആവശ്യമായ സൗകര്യങ്ങൾ സ്‌കൂൾ ലൈബ്രറിയിൽ ഒരുക്കിയിട്ട‌ുണ്ട്. കൂടാതെ ക്ലാസ് അധ്യ၁പകന്റെ മേൽനോട്ടത്തിൽ ക്ലാസ്സുകളിൽ കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യപ്പെടന്നു. വായനയുടെ സംസ്കാരം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി മാർച്ച് മാസത്തിൽ തന്നെ ലൈബ്രറി പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി . കുുട്ടികളെ വായനാശീലമുള്ളവരാക്കുന്നതിന് മാത്രമല്ല കുുട്ടികളിൽ അച്ചടക്കം വളർത്തുന്നതിനും പൊതുവിജഞാനം വർദധിപ്പിക്കുന്നതിനം ലൈബ്രറി പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നുണ്ട്. ദിനാചാരണങ്ലങളുടെ ഭാഗമായി ലൈബ്രറി നല്ലരീതിയിൽ ഉപയൊഗിക്കാൻ കുട്ടികൾക്ക് കഴിയുന്നുണ്ട് . 2018ലെRMSA ഫണ്ടുപയോഗിച്ച് വാങ്ങിയ പുസ്തകങ്ങൾ ജൂൺ മുതൽ കുട്ടികൾക്ക് വിതരണം ചെയ്തു തുടങ്ങി. ലൈബ്രറിയിൽ വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങൾ വർഗ്ഗീകരിച്ച് സൂക്ഷിച്ചിട്ടുള്ളവയും കുട്ടികൾ പ്രയോജനപ്പെടുത്താൻ ശ്രദ്ധിച്ചു വരുന്നുണ്ട്‌. കൂടുതൽ ക്ലാസ് ലൈബ്രറികൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്.വളരെ സജീവമായി ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്.