ഉദ്ഘാടനം

 
കവി ശ്രീ. കുരീപ്പുഴ ശ്രീകുമാർ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നു

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം 2017 ജൂൺ 20ാം തീയതി ചൊവ്വാഴ്ച 3.00 നു് സ്ക്കൂൾ ഹാളിൽ വച്ച് നടന്നു. വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ചെയർമാൻ കെ. സായിറാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശസ്ത കവി ശ്രീ. കുരീപ്പുഴ ശ്രീകുമാർ വായനയുടെ പ്രാധാന്യത്തെപ്പറ്റി പ്രഭാഷണം നടത്തി ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാരംഗം സെക്രട്ടറി ശരത് എസ്. ഇഗ്നേഷ്യസ് ഏവർക്കും സ്വാഗതം ആശംസിച്ചു. തുടർന്നു് പ്രഥമാധ്യാപിക മുംതാസ് ബായി ആശംസകൾ അർപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി ജോ.കൺവീനർ നിതിൻ. പി.റ്റി നന്ദി പ്രകാശിപ്പിച്ചു.

വായനാ ദിന അസംബ്ലി

 
വായനാ ദിന അസംബ്ലിയിൽ സായിറാം തായാട്ടിന്റെ നാം ചങ്ങല പൊട്ടിച്ച കഥ വായിക്കുന്നു

റേഡിയോ ബെൻസിഗറിലെ അവതരണം 2017

2017 ജൂൺ 28 നും 30 നും റേഡിയോ ബെൻസിഗറിലെ 'ക്ലാസ്റൂം' പരിപാടിയിൽ റെജി ജോൺ സാറിന്റെ ക്ലാസ് പ്രക്ഷേപണം ചെയ്തു. സായിറാം, സാനന്ദ്, നിഥിൻ തുടങ്ങിയ വിദ്യാർത്ഥികളുടെ കവിതാലാപനവും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.

 
ശബ്ദലേഖനം

ശബ്ദലേഖനം

വായന പക്ഷാചരണവുമായി ബന്ധപ്പെട്ട ജില്ലാതല പ്രശ്നോത്തരി

 

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, ഇൻഫമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ്, ലൈബ്രറി കൗൺസിൽ, പി എൻ പണിക്കർ ഫൗണ്ടേഷൻ, വിദ്യാഭാസ വകുപ്പ് തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ കടപ്പാക്കട സ്‌പോർട്ട്‌സ് ക്ലബ്ലിൽ 2017 ജൂലൈ 1 നടന്ന ജില്ലാതല വായനാ പ്രശ്നോത്തരിയിൽ കെ. സായിറാം ഒന്നാം സ്ഥാനം നേടി. കൊല്ലം വിദ്യാഭ്യാസ ജില്ലാ മത്സരത്തിൽ കെ. സായിറാമും ശരത് ശരത് എസ്. ഇഗ്നേഷ്യസും ജില്ലതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.