ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/കോവിഡ് പിടിച്ച കോഴി

കോവിഡ് പിടിച്ച കോഴി

കൊറോണ കാരണം എന്റെ സ്കൂളിൽ പരീക്ഷകൾ ഒന്നും നടത്തിയില്ല സ്കൂൾ വേഗം അടച്ചു .ഞാനും എന്റെ കുഞ്ഞു പാവയും അവധിക്കു നാട്ടിൽ അച്ചമ്മയുടെ അടുത്തേക്ക് വന്നു.അവിടെ ഞാൻ എപ്പോഴും കളിക്കുന്നത് കാത്തുവിനോടൊപ്പവും അവിടെയുള്ള കോഴിക്കുഞ്ഞുങ്ങളോടൊപ്പവും ആണ് . അങ്ങനെ കളിക്കുമ്പോൾ എനിക്ക് സമയം പോണത് അറിഞ്ഞില്ല .ഞങ്ങൾ കളിച്ചു രസിച്ചു .കാത്തുവിനെ കോഴിക്കൂടിനടുത്തു കൊണ്ട് ചെല്ലുമ്പോൾ കോഴിക്കുഞ്ഞുങ്ങളെ ശബ്ദമുണ്ടാക്കും .അപ്പോൾ ഞാൻ അവരോടു പറഞ്ഞു "ഇത് എന്റെ പൂച്ചപ്പാവ ആണ് കോഴിക്കുഞ്ഞുങ്ങളെ ".അവർ ശബ്ദമുണ്ടാക്കുന്നതു നിർത്തി .അങ്ങനെ ഒരു ദിവസം സിൻഡ്രേല്ല ബ്രൗണി എന്ന കോഴിക്കുഞ്ഞിന് ശ്വാസം മുട്ടൽ വന്നു .അവളെ എല്ലാ കോഴികളുടെ അടുത്ത് നിന്നും മാറ്റി ഒറ്റയ്ക്ക് വേറൊരു കൂട്ടിൽ ഇട്ടു .അവൾക്കു നിറയെ വെള്ളവും ആഹാരവും മരുന്നും കൊടുത്തു.ഞങ്ങൾക്ക് അവളെ വളരെ ഇഷ്ടമായിരുന്നു .സിൻഡ്രേല്ല ബ്രൗണിക്കു ശ്വാസം മുട്ടൽ വന്നപ്പോൾ ഞങ്ങൾ മനസിലാക്കി അവൾക്കു 'കൊറോണ' ലക്ഷണമാണെന്ന് .ഞങ്ങൾ അവളെ കുറെ ദിവസം ഒറ്റയ്ക്ക് കൂട്ടിലിട്ട ശേഷം ഗൗരിക്കോഴിയോടൊപ്പം കളിയ്ക്കാൻ തുറന്നു വിട്ടു .അവളുടെ അസുഖം മാറിയപ്പോൾ ഞങ്ങൾ ഒരുമിച്ചു കളിയ്ക്കാൻ തുടങ്ങി . ഗുണപാഠം :കൊറോണ രോഗലക്ഷണം വന്നാൽ കോഴിയെ ഒറ്റയ്ക്ക് താമസിപ്പിച്ച് ആഹാരം ,മരുന്ന് , വെള്ളം ഇവ കൊടുക്കണം .വിശ്രമത്തിലൂടെ അസുഖം മാറും .മനുഷ്യന്റെ കാര്യവും ഇങ്ങനെ ആണ് .


ദ്യുതികൃഷ്ണൻ
1 ബി ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ