ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/ക്ലബ്ബുകൾ/2024-25
ഇക്കോ ക്ലബ്ബ്
2024 അധ്യയന വർഷത്തിലെ പരിസ്ഥിതി ദിനം ഇക്കോ ക്ലബ്ബിന്റെയും സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .കുട്ടികൾക്കായി ക്വിസ് മത്സരം പോസ്റ്റർ രചന പതിപ്പ് നിർമ്മാണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു പഞ്ചായത്ത് അംഗം ശ്രീ ശശീന്ദ്രൻ ഫല വൃക്ഷത്തൈ നട്ടു. കുട്ടികൾ ഔഷധ സസ്യങ്ങൾ നട്ട് പരിപാടിയിൽ പങ്കാളിയായി. കൂടാതെ ചുമതലയുള്ള ടീച്ചറിനെ ഉൾപ്പെടുത്തി ഗൂഗിൾ മീറ്റ് നടത്തി . ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. (ഏഴു തീമുകൾ വച്ച് )
Meri life Eco ക്ലബ് ഗ്രൂപ്പിൽ ഫോട്ടോയും വീഡിയോ സും ഷെയർ ചെയ്തു.
കർഷകദിനത്തിൽ കർഷക നുമായി അഭിമുഖം നടത്തി ക്വിസ് നടത്തി ബന്ധപ്പെട്ട പോസ്റ്റർ രചന നടത്തി.
വിദ്യാരംഗം-കലാസാഹിത്യവേദി
ജൂലൈ ബഷീർ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു .ക്വിസ് മത്സരം ,വേഷപ്പകർച്ച ,സ്കിറ് ,പുസ്തക പ്രദര്ശനം തുടങ്ങിയവ സംഘടിപ്പിച്ചു .
വായന ദിനം
ജൂൺ 19 വായനാ ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം ,വായനാ മത്സരം ഇവ സംഘടിപ്പിച്ചു. 1,2 ക്ലാസുകളിൽ കേട്ടെഴുത്തും ബാക്കി ക്ലാസുകളിൽ കൈയ്യെഴുത്ത് മത്സരവും സംഘടിപ്പിച്ചു. വിജയികളെ അഭിനന്ദിച്ചു.
സോഷ്യൽസയൻസ് ക്ലബ്ബ്
ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 25ന് സ്കൂൾ തിരഞ്ഞെടുപ്പ് നടന്നു ഇലക്ട്രോണിക് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തിയത് .
സ്വാതന്ത്ര്യദിനം
വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ 9 മണിക്ക് ഹെഡ്മാസ്റ്റർ സജിത്ത് മാഷ് പതാക ഉയർത്തി. കുട്ടികൾ പതാക ഗാനം ആലപിച്ചു. ദേശഭക്തി ഗാനം ,സ്വാതന്ത്ര്യ ദിന സന്ദേശം എന്നിവ നടത്തി. തുടർന്ന് ക്വിസ് മത്സരം , പോസ്റ്റർ രചന, വേഷപ്പകർച്ച, പതിപ്പ് നിർമ്മാണം എന്നിവ നടത്തി.
ഹെൽത്ത് ക്ലബ്
ജി.എം യു.പി സ്ക്കൂൾ കാട്ടാമ്പള്ളിയിൽഅന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 വെള്ളിയാഴ്ച ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യോഗ ക്ലാസ്സും യോഗ വീഡിയോ പ്രദർശനവും നടന്നു. ഹെൽത്ത് ക്ലബ്ബ് കൺവീനർ സൗമ്യ ടീച്ചർ സ്വാഗതം പറഞ്ഞു പ്രധാനധ്യാപകൻ എ.കെ സജിത്ത് മാസ്റ്റർ യോഗയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് പറഞ്ഞു
കൊടുത്തു കൂടാതെ കുറച്ച് യോഗ ആസനങ്ങൾ അദ്ദേഹം കൂട്ടികൾക്ക് പരിചയപ്പെടുത്തി.
ഒക്ടോബർ 2 ഗാന്ധി ജയന്തിയുടെ ഭാഗമായി ഹെൽത്ത് ക്ലബ്ബ് അംഗങ്ങൾ പൂന്തോട്ടം നിർമിച്ചു.
ആയുർവേദദിനത്തിന്റെ ഭാഗമായി ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 29 ന് . ബുധനാഴ്ച ആയുർവേദശാസ്ത്രം എന്ന വിഷയത്തിൽ ഡോ അനുപം മാത്യു ക്ലാസെടുത്തു. പരിപാടിയിൽപ്രധാനധ്യാപകൻ എ.കെ.സജിത്ത് മാസ്റ്റർ, സൗമ്യ ടീച്ചർ എന്നിവർ സംസാരിച്ചു.
ചിറക്കൽ ഗ്രാമപഞ്ചായത്ത് ആറ്റആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ആയുർവേദം ഒരു ജീവന മാർഗ്ഗം എന്ന വിഷയത്തിൽ ഡോ : സോജ് ബോധവത്കരണക്ലാസും ഡോ : സുചിത്ര പയ്യനാട്ട് ക്വിസും സംഘടിപ്പിച്ചു.
പോഷൻമാ 2024“എല്ലാവർക്കും പോഷകാഹാരം” ഭാഗമായി 25. 09.2024 ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് അനീമിയ പോഷകാഹാരക്കുറവ് കുട്ടികളിൽ എന്ന വിഷയത്തിൽ പ്രധാനധ്യാപകൻ എ.കെ സജിത്ത് മാസ്റ്റർ ക്ലാസ് എടുത്തു. കൈകഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെൽത്ത് ക്ലബ്ബ് ഇൻ ചാർജ്ജ് സൗമ്യ ടീച്ചർ സംസാരിച്ചു.
കുട്ടികളിലെ പോഷകാഹാരക്കുറവ് എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസരചനയും നടത്തി. ഹെൽത്ത് ക്ലബ്ബ് അംഗങ്ങളുടെ സഹ കരണത്തോടെ മരത്തൈകളും നട്ടു.
നവംബർ 21 ന് 10 വയസ്സ് പൂർത്തിയായ കുട്ടികൾക്ക് TD കുത്തിവയ്പ് നടത്തി.നവംബർ 26, ഡിസംബർ 3 തിയ്യതികളിലായി കുട്ടികൾക്ക് വിര ഗുളിക വിതരണം ചെയ്തു. ഒന്നു മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്
അയേൺ ഗുളിക നൽകി.
ജനുവരി 22 ന് ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പല്ല് പരിശോധന ക്യാമ്പ് നടത്തി.
ശുചിത്വ ക്ലബ്ബ്
മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ജൂൺ മാസത്തിൽ തന്നെ രൂപീകരിച്ചു ശുചിത്വഹരിതസഭാംഗങ്ങളും ചാർജുള്ള ടീച്ചറും ചേർന്ന് ഓരോ ക്ലാസ് തലത്തിലും ആഴ്ചയിൽ ഒരിക്കൽ സ്കൂളും പരിസരവും ശുചീകരിക്കാറുണ്ട് ഇവ ശേഖരിച്ച് വേർതിരിച്ച് കൈമാറുന്നുണ്ട് ഇതിനെക്കുറിച്ച് കുട്ടികളെ നിരന്തരം ബോധവൽക്കരിക്കാറുണ്ട്.