ഗവ. ബി. വി. എൽ. പി. എസ്. മഞ്ഞക്കാല/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
ലഹരിവിമുക്ത കേരളം ഉദ്ഘാടനം
ലഹരിവിമുക്ത കേരളം ഉദ്ഘാടനം

'ലഹരിവിമു'ക്ത കേരളം

06 -10 -2022 വ്യാഴാഴ്ച ജനജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ 1 1 മണിക്ക് മാതൃസമിതി പ്രസിഡന്റ് ശ്രീമതി ലതാകുമാരിയുടെ അദ്ധ്യക്ഷതയിൽ ലഹരിവിമുക്ത കേരളം പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ ഡി ജോസ്‌കുട്ടി അവർകൾ നിർവഹിച്ചു .യോഗത്തിൽ പ്രഥമാദ്ധ്യാപിക ശ്രീമതി അജിതകുമാരി എൽ സ്വാഗതം ആശംസിച്ചു .തുടർന്ന് ലഹരിവിമുക്ത കേരളവുമായി ബന്ധപ്പെട്ട ക്ലാസ്സ് ശ്രീ എബി സാർ ,ശ്രീമതി കവിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടന്നു .രക്ഷിതാക്കൾ സ്കിറ്റ് അവതരിപ്പിച്ചു .മികച്ച അഭിനയം കാഴ്ചവെച്ചത് ശ്രീമതി ലതാകുമാരി ,ശ്രീമതി ശശികല എന്നിവർ ആയിരുന്നു .

ലഹരിവിരുദ്ധ വിളംബര ജാഥ
ലഹരിവിരുദ്ധ വിളംബര ജാഥ

31-10-2022 തിങ്കളാഴ്ച വാർഡ് മെമ്പർ  ശ്രീ നിതിൻ റ്റി കെ യുടെ അധ്യക്ഷതയിൽ ലഹരിവിരുദ്ധ വിളംബര ജാഥ നടത്തി .കുട്ടികൾ പ്ലക്കാർഡുകളും പിടിച്ച്‌ ലഹരിവിരുദ്ധ മുദ്രവാക്യങ്ങളും വിളിച്ചു കൊണ്ട് ആവേശകരമായ രീതിയിൽ ജാഥയിൽ പങ്കെടുത്തു.രക്ഷിതാക്കളും വിളംബരജാഥയിൽ പങ്കെടുത്തു .


കുട്ടിച്ചങ്ങല
കുട്ടിച്ചങ്ങല

01-11-2022 ചൊവാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് പ്രഥമാധ്യാപിക ശ്രീമതി അജിത ടീച്ചറിൻറെ നേതൃത്വത്തിൽ  കുട്ടിച്ചങ്ങല തീർത്തു .ലഹരിവിരുദ്ധ പ്രതിജ്ഞ അദ്ധ്യാപകർ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ അവ ഏറ്റു ചൊല്ലുകയും ചെയ്തു .ലഹരിവിമുക്തകേരളം ക്യാമ്പയിൻ പരിസമാപ്‌തി കുറിച്ചു .