ഗവ. ഡബ്ള്യു.എൽ.പി.ജി..എസ്.മണ്ണടിക്കാല

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. ഡബ്ള്യു.എൽ.പി.ജി..എസ്.മണ്ണടിക്കാല
വിലാസം
മണ്ണടിക്കാല

മണ്ണടി പി.ഒ
പത്തനംത്തിട്ട
,
691530
വിവരങ്ങൾ
ഫോൺ04734213434
ഇമെയിൽgwlpsmannady2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്38214 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല അടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉഷാകുമാരി.ജി
അവസാനം തിരുത്തിയത്
03-12-202038214



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കടമ്പനാട് പഞ്ചായത്തിന്റെ കിഴക്കേ അറ്റത് എട്ടാംവാർഡിൽ മണ്ണടിക്കാല എന്ന സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

        1955ലാണ് വിദ്യാലയം സ്ഥാപിതമായത്. അന്നത്തെ കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. കോയിപ്പുറത്ത് നീലകണ്ഠപിള്ളയും നാട്ടുകാരനായ കോയിപ്പള്ളിൽ നാണുപിള്ളയും സുഹൃത്തുക്കളും മുൻകൈയെടുത്തു സ്കൂളിന് വേണ്ടി സ്ഥലം കണ്ടെത്താൻ തീരുമാനിച്ച് വാഴപ്പള്ളിൽ ഉണ്ണിത്താന്മാരെ സമീപിച്ചു. കാവ് നിൽക്കുന്ന 50 സെന്റ് സ്ഥലം സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി വാഴപ്പള്ളിൽ ഉണ്ണിത്താന്മാർ എഴുതി നൽകി. അങ്ങനെ എല്ലാവരുടെയും സഹകരണത്തോടുകൂടി ഒരു ഷെഡ്ഡുണ്ടാക്കി.

     50% ഹരിജനങ്ങളുള്ള ഈ പ്രദേശത്ത് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. 1/4/1961ൽ ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളുള്ള ഒരു പൂർണ പ്രൈമറി സ്കൂൾ ആയി മാറി.

       ഇപ്പോൾ ഈ സ്കൂളിന് സ്വന്തമായി 37.05  സെന്റ് സ്ഥലമുണ്ട്. ഹെഡ്മിസ്ട്രെസ് ഉൾപ്പെടെ 4 അധ്യാപകർ ഉണ്ട്. സ്മാർട്ട്‌ ക്ലാസ്സ്‌റൂം ഉൾപ്പടെയുള്ള മികച്ച സൗകര്യങ്ങളോടെ സ്കൂൾ നല്ല രീതിയിൽ പ്രവർത്തനം തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

നല്ല രീതിയിലുള്ള ഭൗതിക സാഹചര്യങ്ങൾ സ്കൂളിൽ ഉണ്ട്. മൂന്ന് പ്രധാന കെട്ടിടങ്ങളും പാചകപ്പുരയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റും ചുറ്റുമതിലും ഇതിൽ പെടുന്നു. ക്ലാസ്സ്‌മുറികൾ     എല്ലാം സീലിംഗ് ചെയ്തതാണ്. എല്ലാ ക്ലാസ്സിലും ഫാൻ, ലൈറ്റ് എന്നിവ  ഉണ്ട്.

           സ്മാർട്ട്‌ ക്ലാസ്സിനു വേണ്ടിയുള്ള കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി.  ഡിജിറ്റൽ ക്ലാസ്സ്‌റൂം, ലാപ്ടോപ്സ്, ടെലിവിഷൻ എന്നിവയും ഉണ്ട്.

ലൈബ്രറി ബുക്‌സും റീഡിങ് ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി