ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ബത്തേരി/ലിറ്റിൽ കൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് , ടി.എച്ച്.എസ് സുൽത്താൻ ബത്തേരി യൂണിറ്റ് 2018 മുതൽ 35 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ചു.

സ്കൂളിലെ ഹൈ ടെക് സംവിധാനങ്ങളുടെ പരിപാലനം, ഷോർട്ട് ഫിലിം നിർമാണം, ഡിജിറ്റൽ മാഗസിൻ നിർമാണം,ഡിജിറ്റൽ പൂക്കള മത്സരം,പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിദ്യാർത്ഥികളെ പഠന പ്രവർത്തങ്ങളിൽ സഹായിക്കുന്നതിന് അമ്മമാർക്ക് പരിശീലനം നൽകൽ,സ്കൂളിലെ മറ്റു വിദ്യാർഥികൾക്ക് ഐ.ടി സംബന്ധമായ പരിശീലനം നൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾ ആണ് കൈറ്റ് വിദ്യാർത്ഥികൾ ചെയ്തു വരുന്നത്.

നിലവിൽ ശ്രീ.നിഖിൽ.വി.പി ,ശ്രീമതി. ബിജി വർഗീസ് എന്നിവർ ആണ് കൈറ്റ് മാസ്റ്റർ , മിസ്ട്രസ് ആയി പ്രവർത്തിക്കുന്നത്.നിലവിലെ ബാച്ചിൽ 30 വിദ്യാർത്ഥികൾ ആണ് ഉള്ളത്.