ഗവ. ടി ടി ഐ മണക്കാട്/ഗാന്ധി ദർശൻ
സ്വാതന്ത്ര്യ ദിനാഘോഷം-2023 ആഗസ്റ്റ്15
സാമൂഹ്യശാസ്ത്രക്ലബ്ബിന്റേയും ഗാന്ധിദർശൻക്ലബിന്റേയും ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.രാവിലെ 9.00മണിക്ക് പ്രിൻസിപ്പൽ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി.പതാകഗാനം ഡി.എൽ.എഡ് വിദ്യാർത്ഥികൾ ആലപിച്ചു.ഫ്ലാഗ് സല്യൂട്ടിന് ശേഷം ബഹു.വാർഡ് കൗൺസിലർ , പ്രിൻസിപ്പൽ ,പി.റ്റി..യെ പ്രസിഡന്റ്,സ്കൂൾ ലീഡർ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങൾ,പ്രസംഗം,മഹാൻമാരുടെ വേഷഭാവങ്ങൾ,പാട്രിയോട്ടിക്ക് ഡാൻസ്,പ്രീപ്രൈമറി കുട്ടികളുടെ വിവിധ പരിപാടികൾ,ഡി.എൽ.എഡ് വിദ്യാർത്ഥികളുടെ പ്രോഗ്രാമുകൾതുടങ്ങിയവഅരങ്ങേറി,മധുരവിതരണവും നടത്തി .പതിനൊന്ന് മണിയോട് കൂടി സ്റ്റാഫ് സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ ആഘോഷപരിപാടികൾ ആവസാനിച്ചു