ഗവ. ടി ടി ഐ മണക്കാട്/ക്ലബ്ബ് പ്രവർത്തനങ്ങൾ.

Schoolwiki സംരംഭത്തിൽ നിന്ന്


ജൂലൈ 21 ചാന്ദ്രദിനം ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21 ചാന്ദ്രദിനം സമുചിതമായി സ്കൂളിൽ ആഘോഷിച്ചു.പ്രിൻസിപ്പാൾ ബലൂൺ റോക്കറ്റ് പറത്തിക്കൊണ്ട് ചാന്ദ്രദിന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.ഒപ്പം നാല് വശങ്ങളിൽ നിന്നും വിവിധ നിറത്തിലുളള റോക്കറ്റ് ബലൂണുകൾ തലങ്ങും വിലങ്ങും പാഞ്ഞത് മനോഹരമായ കാഴ്ച്ചയായിരുന്നു.എല്ലാ ക്ലാസ്ലുകളിൽ നിന്നും വിവിധതരം കലാ പരിപാടികൾ നടത്തുകയുണ്ടായി.ഒന്നാം ക്ലാസ് അമ്പിളി അമ്മാവനെ കുറിച്ചുളള ഒരു നല്ല ആക്ഷൻ സോംഗ് അവതരിപ്പിച്ചു.ചന്ദ്രനെ കുറിച്ചുളള കടങ്കഥകൾ ആയിരുന്നു രണ്ടാം ക്ലാസ്സുകാ‍ർ അവതരിപ്പിച്ചത്.ആകാശയാത്രികന്റെ വേഷത്തിൽ അതിമനോഹരമായി എത്തിയ കുുട്ടിയോട് ചോദ്യങ്ങൾ ചോദിച്ച് ചന്ദ്രനെകുറിച്ചുളള അറിവ് നൽകുവാൻ മൂന്നാം ക്ലാസ്സുകാർക്ക് കഴി‍‍ഞ്ഞു.ബഹിരാകാശത്തെക്കുറിച്ചുളള ധാരാളം ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങുന്ന ഒരു ചോദ്യോത്തര പരിപാടിയായിരുന്നു നാലാം ക്ലാസ്സുകാർ അവതരിപ്പിച്ചത്.ചാന്ദ്രദിന ക്വിസ് മത്സരവും ചാന്ദ്രദിന പ്രസംഗവും ഇതോടൊപ്പം അവതരിപ്പിച്ചു.എല്ലാ ക്ലാസ്സുകളിലും വീഡിയോ പ്രദർശനവും നടത്തുകയുണ്ടായി.'ലെയ്ക' എന്ന നായുടെ കരളലയിക്കുന്ന കഥ കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ടു.കൂടാതെ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ സ്കിറ്റായി അവതരിപ്പിക്കുകയും ചെയ്തു