ഗവ. ജെ ബി എസ് വെണ്ണിക്കുളം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


2021-22 അധ്യയന വർഷം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജൂൺ ഒന്നിന് ഓൺലൈൻ പ്രവേശനോത്സവത്തോടൊപ്പം ആരംഭിച്ചു .പഞ്ചായത്ത് പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ നവാഗതരെ സ്വീകരിക്കുകയും അവരുടെ കലാപരിപാടികൾ അവതരിപ്പിക്കുന്നതിലൂടെ പരിചയപ്പെടൽ നടത്തുകയും ചെയ്തു .ജൂൺ അഞ്ചിന് പരിസ്ഥിതി ദിനാഘോഷം സമുചിതമായി നടത്തി .സ്കൂളുകളും  പരിസരവും വൃത്തിയാക്കുകയും കുട്ടികളും അധ്യാപകരുംസ്വന്തം വീടുകളിൽ വൃക്ഷത്തൈ നടന്ന വീഡിയോ പ്രദർശനം ,പരിസ്ഥിതി ദിന പോസ്റ്റർ തയ്യാറാക്കൽ എന്നിവ നടത്തി .എല്ലാ ക്ലാസിലും ഗൂഗിൾ മീറ്റ് വഴി ക്ലാസ് പഠനം നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും അതിനായി  സ്മാർട്ട് ഫോണുകൾ കുട്ടികൾക്ക് ലഭ്യമാക്കുകയും ചെയ്തു .

ജൂൺ 19 വായനാ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .ശ്രീ പി എൻ പണിക്കരുടെ ജീവ ചരിത്ര വീഡിയോ പ്രദർശനം ,പോസ്റ്റർ നിർമ്മാണം ,ഓൺലൈൻ ക്ലാസ്സിൽ റീഡിങ് കാർഡുകൾ നൽകി വായിക്കൽ എന്നിവ നടത്തി .ജൂലൈ 5 ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി .തുടർന്ന് വീട്ടിൽ ഒരു വിദ്യാലയം എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഗണിത കിറ്റ് വിതരണം, ഗണിത മൂല, വായനാമൂല എന്നിവ വീട്ടിൽ സജ്ജമാക്കാൻ എന്നിവ നടത്തി .വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഓൺലൈൻ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു.ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പോസ്റ്റർ തയ്യാറാക്കൽ ,വീഡിയോ പ്രദർശനം എന്നിവ നടത്തി .ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക നിർമ്മാണം ,പ്രച്ഛന്നവേഷം ,ദേശഭക്തിഗാനങ്ങൾ എന്നിവ നടത്തുകയും അവ വീഡിയോ രൂപത്തിലാക്കി പ്രദർശനം നടത്തുകയും ചെയ്തു .

ഓൺലൈൻ ക്ലാസിൽ മാതാപിതാക്കളുടെ പങ്കാളിത്തം മക്കൾക്കൊപ്പം എന്ന ബോധവൽക്കരണ ക്ലാസ്സ് തിരുവാണിയൂർ സ്കൂളിലെ സരിത ടീച്ചറുടെ നേതൃത്വത്തിൽ നടത്തി .സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് ആശംസാകാർഡുകൾ നിർമ്മിച്ചു .കുട്ടികൾ അധ്യാപകരായി ക്ലാസ്സുകൾ നടത്തുന്ന കുട്ടി ടീച്ചർ പരിപാടിയുടെ വീഡിയോ പ്രദർശനം നടത്തി .പോഷൺ  അഭിയാൻ എന്ന പരിപാടിയുമായിബന്ധപ്പെട്ട ക്വിസ് മത്സരം ,പോഷൻ അസംബ്ലി എന്നിവ നടത്തി .ഒക്ടോബർ 2 ഗാന്ധിജയന്തി പ്രമാണിച്ച് സ്കൂളും പരിസരവും വൃത്തിയാക്കി .  പ്രച്ഛന്നവേഷം,വിവിധ കലാപരിപാടികൾ എന്നിവ നടത്തി .നവംബർ ഒന്നിന് സ്കൂൾ വീണ്ടും തുറന്നു .അതിനോടനുബന്ധിച്ച് ശുചീകരണം നടത്തുകയും തുടർന്ന് നവംബർ ഒന്നിന് കോവിഡ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവേശനോത്സവം ഗംഭീരമായി നടത്തി .സ്കൂളിൽ എത്തിയ കുരുന്നുകളെ ജനപ്രതിനിധികളുടെയും അധ്യാപകരുടെ നേതൃത്വത്തിൽ സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകി സ്വീകരിച്ചു .അന്നേദിവസം കേരളപ്പിറവിയോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും നടത്തുകയുണ്ടായി .ക്ലാസ്സുകൾ ബാച്ച് അടിസ്ഥാനത്തിൽ ആയതിനാൽ ഓൺലൈൻ ക്ലാസ്സുകൾ കൂടാതെ ലൈവ് ഓൺലൈൻ ക്ലാസുകളും സംഘടിപ്പിച്ചു .ശിശുദിനത്തോടനുബന്ധിച്ച് ശിശുദിന ഗാനങ്ങൾ ,നെഹ്റു തൊപ്പി നിർമ്മാണം ,പ്രച്ഛന്നവേഷ മത്സരം ,പ്രസംഗം എന്നിവ ഓൺലൈനായും ഓഫ്‌ലൈനായും നടത്തി .എൻഎസ്എസ് പരിശീലന ക്ലാസുകളും ആരംഭിച്ചു .ആർ. എ .എ ക്വിസ് മത്സരത്തിൽ നാലാം ക്ലാസിലെ അദ്വൈത് കൃഷ്ണ o.mഎന്ന കുട്ടി ബി.ആർ സി തലത്തിൽ ഒന്നാമത് എത്തുകയും ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .ക്രിസ്തുമസ് ആഘോഷം ഗംഭീരമായി നടത്തി. കരോൾ ഗാനം ,പുൽക്കൂട് ഒരുക്കൽ ,പ്രച്ഛന്നവേഷം എന്നിവ ഉണ്ടായിരുന്നു .ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വാർഡ് മെമ്പറുടെ  നേതൃത്വത്തിൽ പതാക ഉയർത്തുകയും ക്വിസ് മത്സരം നടത്തുകയും ചെയ്തു .മാതൃഭാഷാ ദിനാചരണത്തിൽ പ്രതിജ്ഞയെടുക്കുകയും അക്ഷരവൃക്ഷം നിർമ്മാണം , എന്റെമലയാളം പതിപ്പ് തയ്യാറാക്കുകയും ചെയ്തു.ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കുട്ടികളെക്കൊണ്ട് പരീക്ഷണങ്ങൾ ചെയ്യിപ്പിച്ചു .വിജ്ഞാനോത്സവത്തോടനുബന്ധിച്ച് പഞ്ചായത്ത് തല മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു  .