ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ/അക്ഷരവൃക്ഷം/കൊറോണ വൈസ് പടരുമ്പോൾ
കൊറോണ വൈസ് പടരുമ്പോൾ
കൊറോണ വൈസ് എന്ന മഹാമാരി ലോകത്തെ വിറപ്പിക്കുമ്പോൾ ഇത് നിമിത്തം രക്ഷപ്പെട്ട വളരെയധികം വിലയേറിയ ജീവനുകളും,കുടുംബങ്ങളും നമുക്ക് കാണാം. എങ്ങനെയെന്നാൽ ലോക്ഡൗണിനു മുൻപുള്ള അപകടമരണനിരക്കുകൾ ഇത് വ്യക്തമാക്കി തരുന്നു. നമ്മുടെ ഈ ചെറിയ കേരളം തന്നെ ഇതിന് തെളിവ് നൽകുന്നു.ഒരു ദിവസം ശരാശരി 5 പേരെങ്കിലും ബൈക്ക് അപകടങ്ങളിൽ മരണപ്പെടുന്നു. (5*30=150) ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഓരോ ബൈക്ക് അപകടങ്ങളിലും മരിക്കുന്നത് 15 നും 30നും ഇടയിലുള്ളവരാണ്. എല്ലാം വിധിയാണെന്ന് നമ്മൾ സമാധാനിക്കുന്നു. പക്ഷെ അത് വിധിയല്ല മറിച്ച് മരണത്തിൻെറ വായിലേക്ക് ആവേശത്തോടെ ചെന്ന് കയറുകയാണ് എന്നതാണ് സത്യം.അത് കൊണ്ടാണ് കൊറോണ വൈസ് ബാധ മൂലമുള്ള ലോക്ഡൗണിനുശേഷം കേരളത്തിൽ മാത്രം ശരാശരി മരണനിരക്ക് കുറഞ്ഞത്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |