ഗവ. എൽ .പി. എസ്. തോട്ടഭാഗം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഓടിട്ട ഒറ്റ കെട്ടിടമാണ് വിദ്യാലയത്തിനുള്ളത്. ഒന്നു മുതൽ നാലു വരെ ക്ലാസ് മുറികളും ഓഫീസും ഉണ്ട്. പാചകപ്പുര ഉണ്ട്. കവിയൂർ പഞ്ചായത്തിൻറ ഫണ്ട് ഉപയോഗിച്ച് മുറ്റം കുറച്ചു ഭാഗം ഇൻറർലോക്ക് ചെയ്യാൻ കഴിഞ്ഞു. പുതിയ ബഞ്ച്, ഡസ്ക്, അലമാര എന്നിവ ലഭിച്ചു. ടൈലുകൾ പതിച്ച മനോഹരമായ തറയാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറി സൗകര്യങ്ങൾ ഉണ്ട്. MLA ഫണ്ടിൽ നിന്നും ഒരു ഡസ്ക് ടോപ്പ്, കോപ്പിയർ എന്നിവ ലഭിച്ചു. BRC യിൽ നിന്ന് TV ലഭിച്ചു. കുട്ടികളുടെ പഠനത്തിന് ഇവയെല്ലാം ഉപയോഗിച്ചു വരുന്നു. കുടിവെള്ളത്തിനായി വറ്റാത്ത കിണറും പമ്പും ടാങ്കും ഉണ്ട്.