ഗവ. എൽ പി സ്കൂൾ കുലശേഖരമംഗലം / ചരിത്രം
ഈ സ്കൂൾ സ്ഥാപിച്ചത് 1965 ൽ ആണ്. 1964 വരെ ഈ സ്കൂൾ കുലശേഖരമംഗലം ഗവ . ഹൈസ്കൂളിന്റെ ഭാഗമായിരുന്നു. കുട്ടികളുടെ ആധിക്യം മൂലം 1965 ൽ ഈ സ്കൂൾ ഹൈസ്കൂളിൽ നിന്നും വേർപെടുത്തി കുലശേഖരമംഗലം ഗവ. എൽ പി സ്കൂൾ എന്ന പേരിൽ മാറ്റി സ്ഥാപിച്ചു . ചാണിയിൽ കുടുംബക്കാർ ഒരു രൂപയ്ക്കു ഒരേക്കർ സ്ഥലം സ്കൂളിന്റെ പേരിൽ രജിസ്റ്റർ ചെയ്തു തന്നു . ആ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയുന്നത്. ആദ്യകാലങ്ങളിൽ ഓല ഷെഡിൽ ആയിരുന്നു ക്ലാസുകൾ നടന്നിരുന്നത്. പിന്നീട് പഞ്ചായത്തിന്റെയും മറ്റു വ്യക്തികളുടെയും സഹായത്തോടെ ഓടിട്ട കെട്ടിടങ്ങൾ ഒരുക്കുകയും ക്ലാസുകൾ അങ്ങോട്ട് മാറ്റുകയും ചെയ്തു.