ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നല്ല ഭൌതിക സാഹചര്യങ്ങൾ നിലവിലുള്ള വിദ്യാലയമാണ് മാരാരിക്കുളം ഗവ. എൽ.പി.സ്കൂൾ. നാല് കെട്ടിടങ്ങളും ഒരു പാചകപ്പുരയും മൂന്ന് യൂണിറ്റ് ടോയിലറ്റുകളും ഒരു ഓപ്പൺ എയർ ആഡിറ്റോറിയും സ്കൂളിൽ ഉണ്ട്. രണ്ട് പ്രീപ്രൈമറി ക്ലാസ്സ് മുറികൾ, ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലേക്കായി നാലു ക്ലാസ്സ് മുറികളും ഒരു ഭക്ഷണശാല, ലാബ്,ലൈബ്രറി സൌകര്യങ്ങളും ഉണ്ട്. 1,2,3, ക്ലാസ്സുകൾ മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്മാർട്ട് ക്ലാസ്സ് റൂമുകളായി മാറ്റിയിട്ടുണ്ട്. ആറ് ലാപ്ടോപ്പുകളും മൂന്ന് എൽ.ഇ.ഡി. പ്രൊജക്ടറുകളും നിലവിലുണ്ട്.