ഗവ. എൽ പി സ്കൂൾ, പെരുന്നേർമംഗലം/അക്ഷരവൃക്ഷം/സമ്മാനം
സമ്മാനം
ഒരു വീട്ടിൽ ഒരു കുട്ടിയുണ്ടായിരുന്നു. അവളുടെ പേര് ഗൗരിക്കുട്ടി. അവൾ ഒരു വാശിക്കാരിയായിരുന്നു. ഒരു ദിവസം അവൾ അച്ഛനോട് പറഞ്ഞു: "അച്ഛാ എനിക്ക് ഒരു കളർ പെൻസിൽ വേണം". "ഞാൻ പിന്നെ വാങ്ങിച്ചു തന്നാൽ പോരെ?" അച്ഛൻ ഗൗരി കുട്ടിയോട് ചോദിച്ചു. " പറ്റില്ല എനിക്ക് ഇപ്പോൾ തന്നെ കളർ പെൻസിൽ വേണം." ഗൗരി കുട്ടി വാശി പിടിക്കാൻ തുടങ്ങി. അച്ഛൻ അവളെ വഴക്ക് പറഞ്ഞു. അവൾ കരയാൻ തുടങ്ങി. കരഞ്ഞുകരഞ്ഞ് അവൾ ഉറങ്ങിപ്പോയി. പിറ്റേന്ന് അവളുടെ പിറന്നാൾ ആയിരുന്നു.എല്ലാവരും അവൾക്കു പിറന്നാൾ ആശംസകൾ നേർന്നു. കേക്ക് മുറിച്ചു. പക്ഷേ അവളുടെ മുഖത്ത് സന്തോഷത്തിന്റെ തരി പോലും ഉണ്ടായിരുന്നില്ല. അവളുടെ അച്ഛൻ അത് ശ്രദ്ധിച്ചു. അച്ഛൻ അവളെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഗൗരിയുടെ സങ്കടം എന്താണെന്ന് അവളുടെ അച്ഛൻ നേരത്തെ മനസ്സിലാക്കിയിരുന്നു. ഗൗരിയുടെ അച്ഛൻ അവളോട് കണ്ണുകൾ അടയ്ക്കാൻ പറഞ്ഞു. എന്നിട്ട് കൈകൾ നീട്ടുവാൻ പറഞ്ഞു. അച്ഛൻ അവളുടെ കൈയിൽ ഒരു കളർ പെൻസിൽ വച്ചുകൊടുത്തു. അവൾ കണ്ണു തുറന്നു. അവൾക്ക് സന്തോഷമായി. അന്നുമുതൽ അവൾ വാശിയില്ലാത്ത ഒരു നല്ല കുട്ടിയായി മാറി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |