വീട്ടിലിരിപ്പായിട്ടൊരു മാസം കഴിയുന്നൂ...
റോഡിലിറങ്ങാൻ പേടിയാണത്രേ....
കൊറോണയെന്നൊരു ഭൂതത്താൻ
നാട്ടിലിറങ്ങി നടക്കുന്നൂ.....
അവനെത്തുരത്താൻ
നാടാകെ ഒത്തൊരുമിച്ചു ശ്രമിക്കുന്നു.
കൈകൾ ശുചിയായ് കഴുകുന്നൂ..
മാസ്ക് ധരിച്ചു നടക്കുന്നൂ... വീടിന്നകത്തേ ഇരിക്കുന്നൂ.....
നമ്മൾ വലിയൊരു
യുദ്ധത്തിലാണേ... കൊറോണ ക്കണ്ണികൾ
പൊട്ടി ച്ചെറിയാൻ...
അമ്പില്ലാ കൊമ്പില്ലാ തോ ക്കില്ലാ യുദ്ധം
യുദ്ധത്തിൽ ഡോക്ടർമാർ പോരാളികൾ..
കൂട്ടായ് പൊരുതുന്നു മാലാഖമാർ
കാവലായ് പോലീസും കൂടെയുണ്ടേ.....
ഭയക്കാതെ നമുക്ക്
വീട്ടിലിരുന്നിടാം ...
ഇനിയെന്ന് കൂട്ടരോടൊത്ത് കളിക്കുവാൻ പറ്റിടും?
ഇനിയെന്ന് യാത്രകൾ
പോകുവാൻ പറ്റിടും?
ഇനിയെന്നെൻ ക്ലാസ്സ് മുറി
എനിയ്ക്കായ് തുറന്നിടും?
ഇനിയെന്നെൻ പട്ടങ്ങൾ
ആകാശമേറിടും?
കാത്തിരിപ്പൂ ഞാനൊരു നല്ല നാളേയ്ക്കായി ....