ഗവ. എൽ പി എസ് മേട്ടുക്കട/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവനന്തപുരം കോർപറേഷനിൽ തൈക്കാട് വാർഡിൽ മേട്ടുക്കട ഇറക്കം റോഡിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.48.75 സെന്റിൽ 3 കെട്ടിടമായാണ് സ്കൂൾ നിലകൊള്ളുന്നത്. ഈ സ്കൂളിൽ പ്രെപ്രൈമറി വിഭാഗത്തിൽ കുട്ടികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ശ്രീ. ശശി തരൂർ എം. പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പ്രെപ്രൈമറി കെട്ടിടവും പ്രൈമറി വിഭാഗത്തിലേക്ക് ശ്രീമതി. ഡോ. സീമ എം. പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച കെട്ടിടവും ശ്രീ. ശിവകുമാർ എം. എൽ. എ യുടെ വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബയോ ഡൈവേഴ്സിറ്റി പാർക്കും ഈ സ്കൂളിൽ ഉണ്ട്. 1931 ൽ തൈക്കാട്ടുള്ള ശ്രീ. കേശവപിള്ള, ശ്രീ. നീലകണ്ഠപിള്ള തുടങ്ങിയവരോടൊപ്പം ശ്രീ കുട്ടൻപിള്ള തൈക്കാട് ആശുപത്രിയുടെ പിൻവശത്തായി അദ്ദേഹത്തിന്റെ സ്വന്തം വീട്ടിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ സ്കൂൾ. കുട്ടൻപിള്ള സാർ ആയിരുന്നു ആദ്യ പ്രഥമാദ്ധ്യാപകൻ.സർ. സി. പി രാമസ്വാമി അയ്യരുടെ കാലത്ത് പ്രൈവറ്റ് സ്കൂളുകൾ എല്ലാം സർക്കാർ ഏറ്റെടുത്തതിന്റെ ഭാഗമായി ഈ സ്കൂളും സർക്കാർ ഏറ്റെടുത്തു. സ്കൂളിന് മേട്ടുക്കട ഇറക്കം റോഡ് പോലീസ് ട്രെയിനിങ് ക്യാമ്പിന്റെ പുറകിലായി പുതിയ കെട്ടിടം പണിതു. ആ കെട്ടിടത്തിലാണ് ഇപ്പോഴും ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്. ശ്രീമതി. രാജശ്രീ പി. റ്റി ആണ് ഇപ്പോഴത്തെ പ്രഥമാധ്യാപിക. പ്രൈമറി വിഭാഗത്തിൽ HM ഉൾപ്പെടെ 5 അധ്യാപകരും പ്രെപ്രൈമറി വിഭാഗത്തിൽ രണ്ട് അദ്ധ്യാപികമാരും ഒരു ആയയും ഒരു പാചകതൊഴിലാളിയും ഒരു PTCM ഉം സേവനമനുഷ്ഠിച്ചു വരുന്നു